ചരിത്രവായന ഫാഷിസത്തിനെതിരെയുള്ള പോരാട്ടം –മുനവ്വറലി തങ്ങള്‍
text_fieldsതിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുണ്ടൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച മലബാർ വിപ്ലവം കാമ്പയിൻ
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: മലബാര്‍ സ്വാതന്ത്ര്യസമരത്തെയും സമരനായകന്മാരെയും വക്രീകരിക്കുന്ന കാലഘട്ടത്തില്‍ ചരിത്രപുനര്വായന ഫാഷിസത്തിനെതിരെയുള്ള പോരാട്ടമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുണ്ടൂര്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച മലബാർ വിപ്ലവം കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് പി. അലി അക്ബര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മണ്ഡലത്തിലെ വൈറ്റ് ഗാര്‍ഡിനുള്ള െഎഡി കാര്‍ഡ് വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. വൈറ്റ് ഗാര്‍ഡിനുള്ള സർവിസ് ഡ്രസ് വിതരണം പി.കെ. അബ്ദുറബ് എം.എല്‍.എ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം, പി.കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, കെ.പി. മുഹമ്മദ് കുട്ടി, പി.എസ്.എച്ച്. തങ്ങള്‍, വി.ടി. സുബൈര്‍ തങ്ങള്‍, എം.കെ. മുസ്തഫ അബ്ദുല്‍ ലത്തീഫ്, പി. റഊഫ് മാസ്റ്റര്‍, കെ. കുഞ്ഞിമരക്കാര്‍, സി.എച്ച്. മഹമൂദ് ഹാജി, സി.കെ.എ. റസാഖ് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി യു.എ. റസാഖ് സ്വാഗതവും ട്രഷറര്‍ അനീസ് കൂരിയാടന്‍ നന്ദിയും പറഞ്ഞു.

