Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightതി​രൂ​ര​ങ്ങാ​ടി​യി​ൽ...

തി​രൂ​ര​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

text_fields
bookmark_border
തി​രൂ​ര​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
cancel
camera_alt

തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി

തി​രൂ​ര​ങ്ങാ​ടി: ചു​ള്ളി​പ്പാ​റ​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചു​ള്ളി​പ്പാ​റ​യി​ലെ അ​ന്തം​വീ​ട്ടി​ൽ മ​ഹേ​ശി​െൻറ മ​ക​ൾ ഷി​വാ​നി (മൂ​ന്ന്), തൂ​മ്പി​ൽ മു​നീ​റി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഫി (അ​ഞ്ച്), വീ​രാ​ശ്ശേ​രി സി​ദ്ദീ​ഖി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ദി (ഏ​ഴ്), തൂ​മ്പി​ൽ ആ​രി​ഫ (30), കാ​ല​രി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി (50) കാ​ള​ങ്ങാ​ട്ട് വി​നോ​ദ് (43) എ​ന്നി​വ​ർ​ക്കാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.പ​രി​ക്കേ​റ്റ ഇ​വ​രെ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പ​ശു​ക്ക​ൾ, ആ​ടു​ക​ൾ കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും നാ​യു​ടെ ക​ടി​യേ​റ്റു.ചു​ള്ളി​പ്പാ​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് രാ​ത്രി​ലും പ​ക​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogInjuredthirurangadi
Next Story