കുളിർകാഴ്ചയായി ചെറുമുക്ക് പാടം നിറയെ ആമ്പൽ പൂക്കൾ
text_fieldsചെറുമുക്ക് പാടത്ത് വെള്ളയും ചുവപ്പും നിറത്തിലുള്ള ആമ്പൽ പൂത്തുനിൽക്കുന്നു
തിരൂരങ്ങാടി: ചെറുമുക്ക് പാടത്ത് ഏക്കർകണക്കിന് ആമ്പൽ വിരിഞ്ഞത് കാഴ്ചക്കാർക്ക് കൗതുകമാകുന്നു. 15 വർഷത്തോളമായി ചുവന്ന പൂക്കൾ മാത്രം വിരിഞ്ഞിരുന്ന പാടത്ത് ഇത്തവണ വെള്ള പൂക്കളുമുണ്ട്. ഇവ കാണാൻ കുടുംബങ്ങളുടെയും സന്ദർശകരുടെയും ഒഴുക്കാണ്.
ഏറെ വൈകിയാണ് ഇവിടെ നെൽകൃഷി ഇറക്കാറ്. ഇപ്പോൾ നിലം ഒരുക്കുന്ന പണി നടക്കുന്നതിനാൽ ആമ്പൽ പൂത്ത് നിൽക്കുന്നിടം ഉഴുതുമറിച്ച് ഞാറ് നട്ടുതുടങ്ങി.
എല്ലാ വർഷവും നെൽകൃഷിക്ക് മുമ്പ് ആമ്പൽ പൂത്തത് കാണാൻ ചെറുമുക്ക് പാടത്ത് സന്ദർശകർ എത്താറുണ്ട്.
നേരത്തേ വെളുത്ത നിറത്തിലുള്ള ആമ്പലുകൾ മാത്രമുണ്ടായിരുന്ന പാടത്ത് ചെറുമുക്ക് സ്വദേശി തിരുനാവായയിൽനിന്ന് ചുവന്നവയുടെ വിത്ത് കൊണ്ടിട്ടതോടെ ചുവന്ന ആമ്പലുകൾ പാടം കൈയടക്കുകയായിരുന്നു.

