ചരിത്രസ്മാരകങ്ങളോടൊപ്പം സംരക്ഷിക്കപ്പെടുന്നത് മഹദ് വ്യക്തികളുടെ ഓർമ -മന്ത്രി
text_fieldsഹജൂർ കച്ചേരി ഒന്നാം ഘട്ട നിർമാണ പ്രവൃത്തി പൂർത്തികരിച്ചതിെൻറ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു
തിരൂരങ്ങാടി: ചരിത്രസ്മാരകങ്ങളോടൊപ്പം സംരക്ഷിക്കപ്പെടുന്നത് മഹദ് വ്യക്തികളുടെ സ്മരണ കൂടിയാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠനഗവേഷണങ്ങൾ എന്നിവക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
ഹജൂർ കച്ചേരി അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.പി.എ. മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബ്, തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, തിരൂരങ്ങാടി നഗരസഭ കൗൺസിലർ അഹമ്മദ്കുട്ടി കടവത്ത്, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ്, സി.പി. ഇസ്മായിൽ, കെ. രാംദാസ് മാസ്റ്റർ, കെ. മൊയ്തീൻ കോയ, പി.കെ. അബ്ദുൽ അസീസ്, എൻ.വി. അബ്ദുൽ അസീസ്, കവറൊടി മുഹമ്മദ് മാസ്റ്റർ, ശ്രീരാഗ് മോഹനൻ, എം. പ്രഭാകരൻ, സി.പി. അബ്ദുൽ ലത്തീഫ്, കെ. രത്നാകരൻ, പി.ടി. ഹംസ, കെ. കുഞ്ഞാമു, മുഹമ്മദ് നഹ, പനക്കൽ സിദ്ദീഖ്, കെ.പി. സാധു എന്നിവർ സംസാരിച്ചു.