അബ്ദുറഹ്മാൻ സാഹിബ് ഭവനദാന പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം നാളെ
text_fieldsഞായറാഴ്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ താക്കോൽ ദാനം നിർവഹിക്കുന്ന വീട്
തിരൂരങ്ങാടി: അബ്ദുറഹ്മാൻ സാഹിബ് ഭവനദാന പദ്ധതിയിൽ പ്രവൃത്തി പൂർത്തിയായ ആദ്യ വീടിെൻറ താക്കോൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ചേളാരിയിലാണ് താക്കോൽ ദാനം നടക്കുക.
ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഭൂമി നൽകി വീട് നിർമിച്ചുനൽകുന്ന മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ട്രസ്റ്റിെൻറ പദ്ധതി അനുസരിച്ചാണിത്. ഇതേ സ്ഥലത്ത് നിർമിക്കുന്ന മറ്റ് വീട്ടുകളുടെ പ്രവൃത്തി നടന്നുവരിക
യാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച മുഹമ്മദ് അബ്ദുറഹ്മാൻ ചെയർ ഫോർ സെക്യൂലർ സ്റ്റഡീസിെൻറ ഓഫിസ് അടുത്ത മാസം യൂനിവേഴ്സിറ്റിയിൽ പ്രവർത്തനമാരംഭിക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, കോ ഓഡിനേറ്റർ എം. ശിവരാമൻ നായർ, സംഘാടക സമിതി ചെയർമാൻ കെ. മൊയ്തീൻ കുട്ടി, കൺവീനർമാരായ സി.കെ. ഹരിദാസൻ, പി.വി. അഷ്റഫ്, മൊയ്തീൻ മൂന്നിയൂർ എന്നിവർ പങ്കെടുത്തു.

