Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിളയിൽ ജലനിരപ്പ് താഴുന്നു

text_fields
bookmark_border
കരയോര പ്രദേശങ്ങൾ ജലക്ഷാമ ഭീഷണിയിൽ
നിളയിൽ ജലനിരപ്പ് താഴുന്നു
cancel
camera_alt

ക​ടു​ത്ത വേ​ന​ലി​ൽ നീ​ർ​ച്ചാ​ലാ​യി മാ​റി​യ നി​ള. ചെ​മ്പി​ക്ക​ൽ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

തിരുനാവായ: കുംഭമാസം പാതി കഴിഞ്ഞപ്പോഴേക്കും നിളയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് കരയോര പഞ്ചായത്തുകളെയും പ്രദേശങ്ങളെയും ആശങ്കയിലാക്കി. നിളയെ ആശ്രയിക്കുന്ന ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഇതിനകം പമ്പിങ് സമയം വെട്ടിക്കുറച്ചു. പമ്പിങ് കേന്ദ്രങ്ങളിലേക്ക് ജലം ലഭിക്കാനായി ചാലുകൾ കീറിയും സംവിധാനങ്ങൾ ഒരുക്കി.

പുഴയിൽ ജലവിതാനം പാടേ കുറഞ്ഞതിനാൽ കരയോരങ്ങളിലെ കിണറുകളിലും മറ്റു ജലാശയങ്ങളിലും വെള്ളം നന്നേ കുറഞ്ഞു. വയലുകളെല്ലാം വരണ്ടു തുടങ്ങി.

താമരപ്പാടങ്ങളെല്ലാം ഉണക്കഭീഷണിയിലാണ്. ചമ്രവട്ടം പദ്ധതിയുടെ ഷട്ടറിനടിയിലൂടെ വെള്ളം പാടേ ഒഴുകിപ്പോകുന്നതാണ് പുഴയിൽ ജലവിതാനം കുറയാൻ കാരണം.

ഈ സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ഷട്ടറുകൾ തുറന്ന് ആവശ്യമായ വെള്ളം തുറന്നുവിടാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WATER level in nila falling
Next Story