Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_right1921ലെ മുസ്​ലിം...

1921ലെ മുസ്​ലിം പത്രവും 1926ലെ അൽ അമീൻ പത്രവുമായി കായൽ മഠത്തിൽ തറവാട്

text_fields
bookmark_border
Vakkom Moulavis Muslim newspaper of 1921 and Al Amin newspaper of 1926
cancel
camera_alt

കാ​യ​ൽ മ​ഠ​ത്തി​ൽ ത​റ​വാ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത

പ​ത്ര​ങ്ങ​ളു​മാ​യി ഉ​മ്മ​റും സം​ഘ​വും

തി​രു​നാ​വാ​യ: വ​ക്കം മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഖാ​ദി​ർ മൗ​ല​വി ആരംഭിച്ച 'മു​സ്‌​ലിം' പ​ത്ര​ത്തിന്‍റെ 1921 ന​വം​ബ​ർ 17ന് ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച പത്രവും മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന 'അ​ൽ അ​മീ​ൻ' പ​ത്ര​ത്തി​െൻറ 1926 ജൂ​ലൈ ആ​റി​ലെ പ​ത്ര​വും​ തി​രു​നാ​വാ​യ കാ​യ​ൽ മ​ഠ​ത്തി​ൽ ത​റ​വാ​ട്ട് വീ​ട്ടി​ൽ ക​െ​ണ്ട​ത്തി.

മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബി​െൻറ സു​ഹൃ​ത്താ​യി​രു​ന്ന കെ.​എം. കോ​യാ​മു​ട്ടി വീ​ട്ടി​ൽ വ​രു​ത്തി​യി​രു​ന്ന​താ​യി​രു​ന്നു ഈ ​പ​ത്ര​ങ്ങ​ൾ. പ്രാ​ദേ​ശി​ക ച​രി​ത്ര ഗ​വേ​ഷ​ക​നാ​യ ചി​റ​ക്ക​ൽ ഉ​മ്മ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ ക​െ​ണ്ട​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ത​റ​വാ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ അ​വ​കാ​ശി​ക​ളാ​യ കോ​യാ​മു​ട്ടി​യും കെ.​എം. കു​ഞ്ഞു​വും ചേ​ർ​ന്നാ​ണ് പ​ത്ര​ങ്ങ​ൾ ഉ​മ്മ​റി​ന് കൈ​മാ​റി​യ​ത്.

മാ​മാ​ങ്കം സ്മാ​ര​ക ട്ര​സ്​​റ്റ്​ ക​ൺ​വീ​ന​ർ വാ​ഹി​ദ് പ​ല്ലാ​ർ പ​ങ്കെ​ടു​ത്തു. 1921 ആ​ഗ​സ്​​റ്റ്​ 13ന് ​കാ​യ​ൽ മ​ഠ​ത്തി​ൽ അ​ഹ്‌​മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ​ത്തെ ഖി​ലാ​ഫ​ത്ത് ക​മ്മി​റ്റി തി​രു​നാ​വാ​യ​യി​ൽ നി​ല​വി​ൽ വ​ന്ന​ത്. പ​ത്ര​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക് പ​ഠി​ക്കാ​നാ​വും​വി​ധം സൂ​ക്ഷി​ച്ചു​വെ​ക്കു​മെ​ന്ന് ചി​റ​ക്ക​ൽ ഉ​മ്മ​ർ പ​റ​ഞ്ഞു.

മുസ്​ലിം സമുദായത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കിയാണ്​ വക്കം മൗലവി 'മുസ്​ലിം' പ്രസിദ്ധീകരണമാരംഭിക്കുന്നത്​. 1906 മുതൽ 1916 വരെ 'മുസ്​ലിം' വക്കം മൗലവിയുടെ പത്രാധിപത്യത്തിൽ വക്കത്തുനിന്നാണ് പ്രസിദ്ധീകരിച്ചത് . പിന്നീട് അത് കഴിയാതെ വന്നപ്പോൾ ആലപ്പുഴയിലെ തന്‍റെ അനുയായികളായ പി.എസ്​. മുഹമ്മദ് സാഹിബിനെയും എൻ.എ. മുഹമ്മദ് കുഞ്ഞു സാഹിബിനെയും ഏൽപ്പിച്ചു. അതോടെ പ്രിന്‍റിങ്​ ആലപ്പുഴയിലേക്ക്​ മാറി.

പത്രം നടത്താൻ തന്‍റെ ഭാര്യാ സഹോദരനായ വക്കം മുഹമ്മദ് കുഞ്ഞു മൗലവിയെയും സഹോദരി ഭർത്താവായ പ്രഫ. എ.എം. അബ്ദുൽ ഖാദറിനെയും ആലപ്പുഴയിലേക്ക്‌ വക്കം മൗലവി അയച്ചു. 1917 മുതൽ 1920 വരെ വക്കം മുഹമ്മദ് കുഞ്ഞു മൗലവി ആയിരുന്നു പത്രാധിപർ. 1921 - 1923 കാലയളവിൽ പ്രഫ. എ.എം. അബ്ദുൽ ഖാദർ ആയിരുന്നു പത്രാധിപരുടെ ചുമതല നിർവഹിച്ചത്. മുഹമ്മദ് കുഞ്ഞു മൗലവിയായിരുന്നു പബ്ലിഷർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vakkom abdul khaderAl Amin newspaper
News Summary - Vakkom Moulavi's Muslim newspaper of 1921 and Al Amin newspaper of 1926
Next Story