Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightതിരുനാവായ: യു.ഡി.എഫ്...

തിരുനാവായ: യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് വിമതർ

text_fields
bookmark_border
തിരുനാവായ: യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് വിമതർ
cancel

തിരുനാവായ: ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് വിമതർ രംഗത്ത്​. 18ൽ മുസ്​ലിം ലീഗിലെ സി.വി. മുസ്തഫക്കെതിരെ മൈനോറിറ്റി കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ വി.കെ. അബൂബക്കർ മൗലവിയും 17ൽ ലീഗിലെ കുറ്റിപ്പറമ്പിൽ റസിയക്കെതിരെ ഉണ്ണിയാലുക്കൽ മുനീറ മനാഫുമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

നിർദേശിച്ച സ്ഥാനാർഥികളെ ഒഴിവാക്കി യു.ഡി.എഫ് നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഇവർ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ്.സ്ഥാനാർഥികൾ ജയിക്കുന്ന ഈ രണ്ട് വാർഡിലും ഇവരുടെ രംഗപ്രവേശനം ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress rebeludf candidatethirunavayapanchayat election 2020
News Summary - Thirunavaya: Congress rebels against UDF candidates
Next Story