Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightപാ​ളം​തെ​റ്റി​യ...

പാ​ളം​തെ​റ്റി​യ ട്രെ​യി​ൻ എ​ൻ​ജി​ൻ നീ​ക്കി

text_fields
bookmark_border
പാ​ളം​തെ​റ്റി​യ ട്രെ​യി​ൻ എ​ൻ​ജി​ൻ നീ​ക്കി
cancel
camera_alt

തോ​ട്ടാ​യി പാ​ല​ത്തി​നു സ​മീ​പം ച​ര​ക്ക് ട്രെയിൻ പാ​ളം തെ​റ്റി​യ​ത​റി​ഞ്ഞ് എ​ത്തി​യ​വ​ർ

തി​രു​നാ​വാ​യ: കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലെ തോ​ട്ടാ​യ് പാ​ല​ത്തി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി പാ​ളം​തെ​റ്റി​യ ച​ര​ക്ക് ട്രെയിനിന്‍റെ എ​ൻ​ജി​ൻ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച പാ​ളം ന​ന്നാ​ക്കി മാ​റ്റി​യി​ട്ടു. തി​രു​നാ​വാ​യ അ​ൺ​ലോ​ഡി​ങ് യാ​ർ​ഡി​ലേ​ക്ക് സി​മ​ന്‍റ് ലോ​ഡു​മാ​യി എ​ത്തി​യ ഗു​ഡ്സ് വാ​ഗ​ന്‍റെ എ​ൻ​ജി​നാ​ണ് പാ​ളം തെ​റ്റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം.

മൈ​സൂ​രി​ൽ​നി​ന്ന് തി​രു​നാ​വാ​യ അ​ൺ​ലോ​ഡി​ങ് യാ​ർ​ഡി​ലേ​ക്ക് 24 ബോ​ഗി​ക​ളി​ൽ സി​മ​ന്‍റ് ലോ​ഡു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ച​ര​ക്കു​വ​ണ്ടി. യാ​ർ​ഡി​ൽ​നി​ന്ന് എ​ൻ​ജി​ൻ റി​വേ​ഴ്സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗു​ഡ്സ് വാ​ഗ​ൺ പാ​ളം​തെ​റ്റി​യ​ത്.

ഒ​ന്ന​ര എ​ൻ​ജി​നോ​ളം പൂ​ർ​ണ​മാ​യി പാ​ള​ത്തി​ൽ​നി​ന്ന് തെ​ന്നി​മാ​റി. പാ​ല​ക്കാ​ട് അ​സി. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ര​വീ​ന്ദ്ര​ൻ, സീ​നി​യ​ർ സെ​ക്ഷ​ൻ വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കെ. ​ഹാ​രി​സ്, ജ​യേ​ഷ് ശ​ങ്ക​ർ, അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച എ​ൻ​ജി​നു​ക​ൾ പാ​ള​ത്തി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്തു.

അ​പ​ക​ടം യാ​ർ​ഡി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ ലൈ​നി​ലാ​യ​തി​നാ​ൽ പ്ര​ധാ​ന ലൈ​നി​ലെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ല്ല. എ​ത്തി​പ്പെ​ടാ​ൻ ഏ​റെ പ്ര​യാ​സ​മു​ള്ള സ്ഥ​ല​മാ​യി​രു​ന്നി​ട്ടും വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും പ​രി​സ​ര​വാ​സി​ക​ളും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
News Summary - The derailed train engine was moved
Next Story