പഴമയുടെ പ്രൗഢിയിൽ മാമാങ്ക ഉത്സവത്തിന് തുടക്കം
text_fields32ാമത് മാമാങ്ക മഹോത്സവത്തിന് പത്മിനി ഘോഷ് കൂറനാട്ടുന്നു
തിരുനാവായ: പഴമയുടെ പ്രൗഢി ഉണർത്തി 32ാമത് മാമാങ്ക ഉത്സവത്തിന് തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടിയത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷതവഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും ചേർന്ന് 32 വർഷമായി മാമാങ്കോമഹോത്സം സംഘടിപ്പിച്ചുവരുന്നു. ചരിത്രരേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുനാവായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർ പരിസരത്തുനിന്ന് ആരംഭിച്ച കൂറ എഴുന്നളളത്തിന് ആയുധമേന്തിയ കളരി അഭ്യാസികൾ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് ടെക്നിക്കൽ സെൽ വളന്റിയർമാരും, നാട്ടുകാരും ചേർന്നാണ് നഗരപ്രദക്ഷിണം നടത്തിയ ശേഷം മാമാങ്ക നഗരിയിലെത്തിയത്. സ്വാഗത സംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ, കൺവീനർ എം.കെ. സതീഷ് ബാബു, അയ്യപ്പൻ കുറുമ്പത്തൂർ, അമ്പുജൻതവനൂർ, എം.എസ്. ഉണ്ണികൃഷ്ണൻ, കെ.വി. മൊയ്തീൻകുട്ടി, സുരേഷ്ബാബു, ഇ.പി. ഫാസിൽ, കോഴിപുറം ബാവ, തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. കെ.പി. സതീഷൻ മാമാങ്ക സ്മൃതി പ്രഭാഷണം നടത്തി. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി, മുഹമ്മദ് സിയാദ്, പൂവ്വത്തിങ്കൽ റഷീദ്, ഇ.ആർ. അൻവർ, സുലൈമാൻ, സതീഷൻ കളിച്ചാത്ത്, എടപ്പാൾ ഹനീഫ ഗുരുക്കൾ, കാടാമ്പുഴ മൂസ്സ ഗുരുക്കൾ, കെ.കെ. റസാക്ക് ഹാജി, ചിറക്കൽ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. ഫ്രെബുവരി മൂന്നിന്ന് മാമാങ്ക മഹോത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

