Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirunavayachevron_rightമുൻകാല തെരഞ്ഞെടുപ്പ്...

മുൻകാല തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരവുമായി അധ്യാപകൻ

text_fields
bookmark_border
salman
cancel
camera_alt

മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി സ​ൽ​മാ​ൻ

തി​രു​ന്നാ​വാ​യ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ട് പി​ടി​ച്ച സ​മ​യം 50 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​വു​മാ​യി ഒ​ര​ധ്യാ​പ​ക​ൻ. തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ക​രി​മ്പ​ന​ക്ക​ൽ സ​ൽ​മാ​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​അ​പൂ​ർ​വ ശേ​ഖ​ര​മു​ള്ള​ത്.

വി​വി​ധ കാ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ, കൈ​യെ​ഴു​ത്ത് പ​ട്ടി​ക​ക​ൾ, വി​വി​ധ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, പ​ഴ​യ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ, ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്‍റെ ആ​ദ്യ​കാ​ല വി​വി​ധ ഫോ​മു​ക​ൾ, ഏ​ജ​ൻ​റ് സാ​മ​ഗ്രി​ക​ൾ, മു​ൻ​കാ​ല വോ​ട്ടി​ങ് സ്ലി​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്. ഇ​തി​ൽ പ​ല​തും ഇ​ന്ന് ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത​വ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​യു​ടെ പ്ര​ദ​ർ​ശ​നം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സൗ​ത്ത് പ​ല്ലാ​റി​ലെ ആ​ദ്യ​ത്തെ വാ​ർ​ഡ് മെം​ബ​റും സ​ൽ​മാ​ന്‍റെ പി​താ​വു​മാ​യ ക​രി​മ്പ​ന​ക്ക​ൽ മൂ​സ​ക്കു​ട്ടി​യാ​ണ് ഇ​തി​ലെ മി​ക്ക​തും ശേ​ഖ​രി​ച്ച​ത്. കൂ​ടാ​തെ സ​ൽ​മാ​ന്‍റെ മാ​താ​വും ദേ​ശ​ത്തെ ആ​ദ്യ​കാ​ല ബി.​എ​ൽ.​ഒ​യും അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന സൈ​ന​ബ​യു​ടെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളും ശേ​ഖ​ര​ത്തി​ലു​ണ്ട്.

പ്രാ​ദേ​ശി​ക ച​രി​ത്ര പ​ഠ​ന​വും പ​ക്ഷി നി​രീ​ക്ഷ​ണ​വും ഹോ​ബി​യാ​ക്കി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ സ​ൽ​മാ​ൻ പ​ഴ​യ​കാ​ല പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ​ത്ര​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ വി​വി​ധ നാ​ണ​യ​ങ്ങ​ൾ, പ്ര​ധാ​ന സ്റ്റാ​മ്പു​ക​ൾ എ​ന്നി​വ​യും സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollectionsMalappuram NewsElection Materials
News Summary - A teacher with a rare collection of past election materials
Next Story