തെന്നല ബാങ്ക് തട്ടിപ്പ്; ഒന്നാംപ്രതി അറസ്റ്റിൽ
text_fieldsമന്‍സൂര്‍
മലപ്പുറം: കോട്ടക്കല്‍ തെന്നല സഹകരണ ബാങ്കില്‍ നടത്തിയ കോടികളുടെ വായ്പാ തട്ടിപ്പുകേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. ബാങ്കിലെ അക്കൗണ്ടന്റായിരുന്ന തെന്നല പൂക്കിപ്പറമ്പ് ഹൈസ്കൂള്‍ റോഡ് വാളക്കുളത്ത് കള്ളിയത്ത് വീട്ടില്‍ മന്‍സൂര്‍ (47) ആണ് അറസ്റ്റിലായത്.
മലപ്പുറം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ തെന്നലയിലെ വീട്ടിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്ന പ്രതി അടുത്തിടെയാണ് നാട്ടിലെത്തിയത്.
മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് നടപടി. ബാങ്കില്‍ 2022മുതല്‍ നടന്ന സാമ്പത്തിക ത്തട്ടിപ്പുകളില് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
വ്യാജരേഖ ചമച്ച് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്തെന്നാണ് കേസ്. പ്രാഥമികാന്വേഷണത്തില്‍ 37 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

