അടച്ചിട്ട വീടുകളിൽ മോഷണം തുടർക്കഥ
text_fieldsമലപ്പുറം: അടച്ചിട്ടവീടുകളിൽ മോഷണം തുടർക്കഥയാവുന്നു. കഴിഞ്ഞ വ്യാഴാഴ്ച എടപ്പാൾ ചേകനൂരിൽ അടച്ചിട്ട വീട്ടിൽനിന്ന് 125 പവൻ സ്വർണവും പണവും കവർന്നതാണ് സമീപകാലത്തെ ഏറ്റവും വലിയ ഭവനഭേദനം. കഴിഞ്ഞമാസം താനൂർ മൂലക്കൽ ദയാപുരം സ്ട്രീറ്റിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണവും പണവും മോഷ്ടിച്ചിരുന്നു.
ഒക്ടോബറിൽ മങ്കടയിലെ ആളില്ലാത്ത വീട്ടിൽനിന്ന് മോഷണംപോയത് ഏഴേകാൽ പവൻ സ്വർണമാണ്. അതേമാസം തിരൂർ പൂക്കിയാൽ ഉണ്ണിയാൽ റോഡിലെ വീട്ടിൽനിന്ന് വീട്ടുപകരണങ്ങൾ മോഷ്ടിക്കാനും ശ്രമംനടന്നു. സംഭവത്തിൽ തിരൂർ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം തന്നെയാണ് കൊണ്ടോട്ടി മൊറയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ലോക്കറിൽ സൂക്ഷിച്ച 50 പവനിലേറെ സ്വർണം കവർന്നത്.
ഒരുവർഷം മുമ്പ് മലപ്പുറം കാവുങ്ങൽ ബൈപാസിനടുത്ത് റിട്ട. അധ്യാപകനും കുടുംബവും ബന്ധുവീട്ടിൽപോയ സമയത്ത് വീടിെൻറ മുൻവാതിൽ കുത്തിത്തുറന്ന് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവൻ സ്വർണവും പണവും കവർന്നിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ചെറുതും വലുതുമായി നൂറുകണക്കിന് മോഷണക്കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, മിക്ക സംഭവങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തുമ്പില്ലാതെ നിരവധി കേസുകൾ
ജില്ലയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ നടന്ന പ്രധാന മോഷണക്കേസുകളിലടക്കം തുമ്പില്ലാതെ തപ്പിത്തടയുകയാണ് പൊലീസ്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടോട്ടി മൊറയൂരിൽ നടന്ന 50 പവൻ മോഷണം, കാവുങ്ങലിലെ 40 പവൻ മോഷണം, താനൂരിലെ 35 പവൻ മോഷണം തുടങ്ങിയ കേസുകളിൽപോലും ഇതുവെര ഒരാളെപോലും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
വീട് പൂട്ടിപ്പോകുേമ്പാൾ ശ്രദ്ധിക്കാം
-വീട് പൂട്ടിപ്പോകുേമ്പാൾ വിവരം അടുത്തുള്ള വീട്ടുകാരെയോ റസിഡൻറ്സ് അസോസിയേഷനിലോ അറിയിക്കുക. പാൽ, പത്രം എന്നിവ നിർത്തുകയോ അടുത്ത വീട്ടുകാരോട് എടുത്തുവെക്കാനോ അറിയിക്കുക
-കൂടുതൽ ദിവസത്തേക്കുള്ള യാത്രയാണേൽ വിവരം അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കുക
-പുറത്തുമാത്രം ലൈറ്റിടുന്നതിന് പകരം ഒരു ബൾബെങ്കിലും അകത്തും ഇടുക.
-സന്ധ്യകഴിഞ്ഞ് അകത്ത് ലൈറ്റില്ലാതെ പുറത്തുമാത്രം ലൈറ്റ് കാണുന്ന വീടുകൾ നോക്കിെവച്ച് അർധരാത്രിക്കുശേഷം കവർച്ച നടത്തുന്ന നിരവധി സംഘങ്ങളുണ്ട്
-വിലപിടിപ്പുള്ള സാധനങ്ങൾ അലമാരയിൽനിന്ന് മാറ്റി താക്കോൽ അലമാരയിൽതന്നെ സൂക്ഷിച്ചാൽ കുത്തിത്തുറക്കുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കാം.
-വീടിനുപുറത്ത് കമ്പിപ്പാര, പിക്കാസ്, ആയുധങ്ങൾ, ഏണി എന്നിവ സൂക്ഷിക്കാതിരിക്കുക
-ടെറസിലേക്ക് കയറാവുന്നവിധം മരങ്ങൾ ഉണ്ടെങ്കിൽ വെട്ടിക്കളയുകയോ മരത്തിൽ അവിടവിടെ ഇരുമ്പാണി തറക്കുകയോ ചെയ്യുക
-വിലപിടിപ്പുള്ള സാധനങ്ങൾ ബാങ്ക് ലോക്കറിൽ െവച്ചാൽ നന്നാവും
-വീട്ടിൽ സി.സി.ടി.വി ഉണ്ടെങ്കിൽ അതിെൻറ സ്റ്റോറേജ് യൂനിറ്റ് ശ്രദ്ധയിൽപെടാത്ത സ്ഥലത്ത് െവക്കുക
-വാതിലുകളും ജനലുകളും ഭദ്രമായി അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തുക
-വീടുകളിൽ ആധുനിക സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

