Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആ​ശു​പ​ത്രി​യി​ലെ...

ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് റൂ​മി​ൽ മോ​ഷ​ണം

text_fields
bookmark_border
manjeri theft cctv
cancel
camera_alt

സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യം

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് റൂ​മി​ൽ മോ​ഷ​ണം. ന​ഴ്സി​െൻറ ബാ​ഗ്, മൊ​ബൈ​ൽ ഫോ​ൺ, 2500 രൂ​പ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 30ന് ​ഉ​ച്ച​ക്ക് ന​ഴ്സ് വാ​ർ​ഡി​ൽ മ​രു​ന്ന് ന​ൽ​കാ​ൻ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ര​ണ്ടാം നി​ല​യി​ലെ ഡ്യൂ​ട്ടി റൂ​മി​ൽ എ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ മു​റി​യി​ൽ ക​യ​റി ബാ​ഗ് എ​ടു​ത്തു പോ​കു​ന്ന​ത്​ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ന​ഴ്സ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബാ​ഗ് നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. മ​ഞ്ചേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:Theft manjeri 
News Summary - theft in nursing room of manjeri hospital
Next Story