പറമ്പില്‍പീടികയില്‍ ജ്വല്ലറിയിലും പലചരക്ക്-പച്ചക്കറി കടയിലും മോഷണം
text_fieldsമോഷണം നടന്ന പറമ്പിൽപീടികയിലെ കടയിൽ തേഞ്ഞിപ്പലം പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു
തേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍പീടികയിലെ മുബാറക് ജ്വല്ലറിയിലും സിറ്റി സ്റ്റോറിലും മോഷണം. ഇരു കടകളിലും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ജ്വല്ലറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററാണ് മോഷണം പോയത്. പലചരക്ക് കടയില്‍ മുന്‍വശത്തെ ഷട്ടറിെൻറ പൂട്ട് തകര്‍ത്ത മോഷ്ടാവ് പച്ചക്കറികള്‍ സൂക്ഷിച്ച റൂമിെൻറ വാതിലിെൻറ പൂട്ട് പൊളിച്ച ശേഷം ഉള്ളിലെ ഷട്ടറിെൻറ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്.
കടയില്‍നിന്ന് ഒന്നര ലക്ഷത്തിലധികം രൂപയും രണ്ട് കമ്പ്യൂട്ടര്‍ മോണിറ്ററുകളും മോഷണം പോയതായി ഉടമ കരുണിയില് അബ്ദുല്‍ ജലീല്‍ പറഞ്ഞു. മേശ വലിപ്പ് ഉൾപ്പെടെയാണ് കൊണ്ടുപോയത്. പുലര്‍ച്ച 1.30ന് മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവിെൻറ ദൃശ്യം കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് തേഞ്ഞിപ്പലം സി.ഐ അഷ്റഫിെൻറ നേതൃത്വത്തില്‍ മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷന് പരിധിയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മോഷണ സംഭവമാണിത്. ദിവസങ്ങള്‍ക്കു മുമ്പ് കക്കഞ്ചേരിയിലെ ജെൻറ്സ് വെയര്‍ ഷോപ്പിലും മോഷണം നടന്നിരുന്നു.
മോഷണം പതിവാകുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണങ്ങള്‍ക്കൊപ്പം രാത്രികാല പട്രോളിങ്ങും ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

