Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടച്ചിട്ട വീടുകളിൽ...

അടച്ചിട്ട വീടുകളിൽ മോഷണം: രണ്ടാം പ്രതിയും അറസ്റ്റിൽ

text_fields
bookmark_border
അടച്ചിട്ട വീടുകളിൽ മോഷണം: രണ്ടാം പ്രതിയും അറസ്റ്റിൽ
cancel

കൂറ്റനാട്: അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. അരീക്കോട് സ്വദേശി കട്ടര്‍ റഷീദിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ കെ. അനീഷിന്റെ നേതൃത്വത്തിലെ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുമിറ്റക്കോട് പ്രദേശത്തടക്കം 15ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി എറണാകുളം സ്വദേശി ഷാജഹാനെ ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

വീടുകള്‍തോറും പച്ചക്കറി വിൽപനയുടെ മറവില്‍ കയറിയിറങ്ങി ആളില്ലാത്തവ അടയാളപ്പെടുത്തുകയും ഒന്നാം പ്രതി ഷാജഹാന് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നത് കട്ടർ റഷീദാണ്. പിന്നീട് ഇവര്‍ രണ്ടുപേരും ചേർന്ന് മോഷണം നടത്തുകയാണ് പതിവ്.

തിരുമിറ്റക്കോട് വെള്ളടിക്കുന്ന് ഷമീറയുടെ വീട്ടില്‍നിന്ന് അഞ്ച് പവന്‍ സ്വർണവും 10,000 രൂപയും മോഷ്ടിച്ചു. അമേരിക്കപ്പടി, നെല്ലിക്കാട്ടിരി എന്നിവിടങ്ങളിലെ പല വീടുകളിലും മോഷണശ്രമം നടത്തി. ഒന്നാം പ്രതി ഷാജഹാന്റെ പേരില്‍ 20 കേസുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrested
News Summary - Theft in closed houses: 2nd accused also arrested
Next Story