പറവണ്ണ മുറിവഴിക്കല്‍ സൂപ്പർ മാര്‍ക്കറ്റില്‍ മോഷണം
text_fieldsപറവണ്ണ മുറിവഴിക്കലിലെ സൂപ്പര്മാര്ക്കറ്റിെൻറ ഷട്ടർ പൂട്ട് തകർത്ത നിലയിൽ
തിരൂര്‍: പറവണ്ണ മുറിവഴിക്കലില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിൽ പണം കവര്‍ന്നു. മുറിവഴിക്കല്‍ ഫൈസലിെൻറ ഉടമസ്ഥതയിലുള്ള സ്റ്റാര്വെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ബുധനാഴ്ച പുലർച്ച 2.30ഓടെ മോഷണം നടന്നത്.
ഷട്ടറിെൻറ പൂട്ട് പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാവ് ഷെല്‍ഫിലുണ്ടായിരുന്ന പണം കവര്‍ന്നിട്ടുണ്ട്. കടയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറയില്‍ മോഷ്ടാവിെൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
സമീപത്തെ മുറിവഴിക്കല്‍ സ്വദേശി മുഹമ്മദ്കുട്ടിയുടെ മസ്ജിദ് ബില്‍ഡിങ്ങിലെ കടയുടെ ഷട്ടറിെൻറ പൂട്ട് തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ മാസമാണ് മുറിവഴിക്കല്‍ ആവേന്കോട്ടയിലെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചത്.
അന്നു തന്നെ സമീപത്തെ പത്തോളം വീടുകളിലും മോഷണം നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് അരിക്കാഞ്ചിറയിലെ മൈത്രി സൂപ്പര്‍മാര്‍ക്കറ്റിലും ബോണ്ട് ക്രീറ്റ് കടയിലും മോഷണം നടന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

