നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; മൂന്ന് പേർ അറസ്റ്റിൽ
text_fieldsമലപ്പുറം: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 30,000 രൂപ വിലമതിക്കുന്ന വൈദ്യുതീകരണത്തിനുള്ള കോപ്പര്‍ വയറുകളും കോപ്പര്‍ കമ്പികളും മോഷ്ടിച്ചവരും മോഷണ മുതല്‍ വാങ്ങിയ ആളേയുമാണ് മലപ്പുറം പൊലീസ് പിടികൂടിയത്.
പട്ടര്‍ക്കടവ് സ്വദേശികളായ ഫൈസല്‍ (40), അജിത്ത് (30) എന്നിവരെയും മോഷണ മുതല്‍ വാങ്ങിയ പടിഞ്ഞാറ്റുംമുറി സ്വദേശി അനീസിെനയും (24) ആണ് പിടികൂടിയത്. സെപ്റ്റംബർ 24നാണ് പട്ടര്‍ക്കടവിലെ അബ്ദുറഹ്മാെൻറ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് മോഷണം നടന്നത്.
ഇൻസ്പെക്ടർ എ. പ്രേംജിത്ത്, എസ്.െഎ മുഹമ്മദ്, എ.എസ്.െഎ ബൈജു, സിവിൽ പൊലീസ് ഒാഫിസർമാരായ ഷിന്‍സ് ആൻറണി, രജനി ഹരിലാല്‍, ജസീര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

