വാഹനത്തിന്റെ രഹസ്യ അറയിൽ 15 ലക്ഷത്തിന്റെ കുഴൽപ്പണം; യുവാവ് പിടിയിൽ
text_fieldsതിരൂരങ്ങാടി: വാഹനത്തിൽ കടത്തിയ 15 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മണ്ണിൽക്കടവ് ആവിലോറക്കുന്നുമ്മൽ നൗഫലിനെയാണ് (33) തിരൂരങ്ങാടി പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ തലപ്പാറ ദേശീയപാതയിൽ ഡാൻസാഫിന്റെ സഹായത്തോടെ തിരൂരങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ ഇയാളെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വാഹനം പരിശോധിച്ചപ്പോഴാണ് രഹസ്യ അറ കണ്ടെത്തി. ഇത് പൊളിച്ചപ്പോഴാണ് കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസൻ, എസ്.ഐമാരായ രാജു, സി.പി.ഒ സജീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

