Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിക്ക് തെരുവുനായുടെ...

യുവതിക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
Street dog nuisance
cancel

ചെങ്ങന്നൂർ: യുവതിക്ക് തെരുവുനായുടെ കടിയേറ്റു. തിരുവൻവണ്ടൂർ 12ാം വാർഡ് പള്ളത്ത് തോണ്ടപ്പടി വീട്ടിൽ കൊച്ചുമോൾക്കാണ് (45) കടിയേറ്റത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞശേഷം വീട്ടിലെത്തി വസ്ത്രം കഴുകിക്കൊണ്ടു നിന്നപ്പോഴാണ് നായ് കടിച്ചത്. മുട്ടിന് താഴെയാണ് കടിയേറ്റത്.

നാലു പല്ല് കാലിൽ ഇറങ്ങിയിട്ടുണ്ട്. ബഹളം വെച്ചതിനെത്തുടർന്ന് സമീപവാസികളും ബ്ലോക്ക് അംഗം ടി. ഗോപിയും ചേർന്ന് തിരുവല്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് നാട്ടുകാർക്ക് സംശയമുണ്ട്. നാട്ടുകാർ നായെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - The woman was bitten by a street dog
Next Story