അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ശബ്ദം വര്‍ഗീയമായി കാണേണ്ടതില്ല -ഇ.ടി
text_fieldsമലപ്പുറം: സംവരണ വിഷയത്തിലെ പിന്നാക്കക്കാരുടെ അവകാശക സംരക്ഷണത്തിനു വേണ്ടിയുള്ള ശബ്ദം വര്‍ഗീയമായി കാണേണ്ടതില്ലന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അര്‍ഹതപ്പെട്ട അവകാശം ചോദിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയില്‍ മോദിയും കൂട്ടരും ചെയ്യുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സാമുദായിക സംവരണ അവകാശ സംരക്ഷണത്തിനായി സമസ്ത നടത്തിയ ഈസ്റ്റ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ല ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എ. റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു. ശാഫി ഹാജി ചെമ്മാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹാശിറലി ശിഹാബ് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, അരിപ്ര അബ്ദുറഹിമാന് ഫൈസി, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി, ഫാറൂഖ് ഫൈസി മണിമൂളി, സാദിഖ് മാസ്റ്റര്‍ എടവണ്ണപ്പാറ എന്നിവർ സംസാരിച്ചു. സമസ്ത ജില്ല സംവരണ സംരക്ഷണ സമിതി ഭാരവാഹികൾ: ഹാശിറലി ശിഹാബ് തങ്ങള്‍ (ചെയർ), സലീം എടക്കര (കൺ), കാരാട്ട് അബ്ദുറഹിമാന് (ട്രഷ), പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി യു. മുഹമ്മദ് ശാഫി (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.