മലപ്പുറം നഗരസഭയിൽ വീട്ടിൽ ചെന്ന് വാക്സിൻ നൽകൽ പദ്ധതി ആരംഭിച്ചു
text_fieldsമലപ്പുറം: നഗരസഭയിലെ മുഴുവൻ വാർഡിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം വീടുകളിൽ എത്തി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി.
ഒരാഴ്ചക്കുള്ളിൽ പ്രത്യേകം തയാറാക്കിയ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന മെഡിക്കൽ ടീം നഗരസഭയിലെ മുഴുവൻ കിടപ്പിലായ രോഗികൾക്കും ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ പൂർത്തിയാക്കും. പടിഞ്ഞാറെമുക്കിൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, സി.പി. ആയിശാബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, കൗൺസിലർമാരായ കെ.വി. ശശി, സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ, ബിനു രവികുമാർ, സൂപ്രണ്ട് രാജൻ പത്തൂർ, ഡോ. മുഹ്സിന, സി.ടി. നൗഫൽ, ഷെറിൻ ജാഫർ, ബിന്ദുജ, ഫസീല എന്നിവർ സംബന്ധിച്ചു.

