Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാനത്തെ...

സംസ്ഥാനത്തെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഭൂരിപക്ഷം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക്

text_fields
bookmark_border
സംസ്ഥാനത്തെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഭൂരിപക്ഷം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക്
cancel
camera_alt

യു.​ഡി.​എ​ഫ് വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മു​സ്‍ലീം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ മാ​ല അ​ണി​യി​ക്കു​ന്നു

മലപ്പുറം: കേരളമാകെ അലയടിച്ച കൊടുങ്കാറ്റിൽ ജില്ലയിൽ യു.ഡി.എഫ് നൂറുമേനി കൊയ്തത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ. തിളക്കമുള്ള ‘ഫുൾ എ പ്ലസ്’ നേട്ടം ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കിയത് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ ഹോം വർക്കിലൂടെയാണ്. കെട്ടുറപ്പോടെ പ്രവർത്തിച്ച മുന്നണി സംവിധാനത്തിന് കീഴിൽ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ആ പ്രയത്നം ഫലം കാണുന്നതിനാണ് തിങ്കളാഴ്ച പെട്ടി പൊട്ടിച്ചപ്പോൾ ജില്ല സാക്ഷ്യം വഹിച്ചത്.

സംസ്ഥാനത്തെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഭൂരിപക്ഷം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ തൂക്കിയത് ഈ പ്രവർത്തനങ്ങളുടെ കൂടി ഫലമായാണ്. സംസ്ഥാനമൊട്ടാകെ അലയടിച്ച യു.ഡി.എഫ് തരംഗത്തിനും ഭരണവിരുദ്ധ വികാരത്തിനുമൊപ്പം മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശങ്ങളും വോട്ടർമാരെ സ്വാധീനിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കാതിരുന്നതും മുഖ‍്യമന്ത്രി പിണറായി വിജയൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖ‍ത്തിലെ മലപ്പുറം വിരുദ്ധ പരാമർശവുമെല്ലാം ജില്ലയിലെ ജനങ്ങളെ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. സർക്കാർ വിരുദ്ധതക്കൊപ്പം സി.പി.എമ്മിനെതിരായ രാഷ്ട്രീയ വോട്ടുകളും യു.ഡി.എഫിനെ തുണച്ചു.

സർക്കാർ-സി.പി.എം വിരുദ്ധതക്കൊപ്പം മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും യു.ഡി.എഫിന് തുണയായി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ തുടങ്ങിയതാണ് അവരുടെ പ്രവർത്തനം. ഓരോ തെരഞ്ഞെടുപ്പിലെയും വിജയത്തിനുശേഷവും അതിന്‍റെ ആലസ്യത്തിലിരിക്കാതെ അണികൾക്ക് ജോലികൾ വീതിച്ചുനൽകാൻ നേതൃത്വം ശ്രദ്ധ ചെലുത്തി. 2025ലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഇതിന്‍റെ ഫലം മുന്നണിക്കുണ്ടായി. ഇതിനിടയിൽ വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അട്ടിമറി ജയം നേടാനായി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ മുന്നണിക്ക് നേട്ടമായി. ജില്ലയിലെ ഓരോ ബൂത്തുകളിലും ലീഗ് പ്രവർത്തകർ എസ്.ഐ.ആർ ഹെൽപ് ഡെസ്കുകൾക്ക് രൂപം കൊടുത്ത് ഫോം പൂരിപ്പിക്കാനും മറ്റും വോട്ടർമാരെ സഹായിച്ചു. അതോടൊപ്പം പുതിയ വോട്ടർമാരെ ചേർക്കുന്നതിലും ലീഗ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അഞ്ചു ലക്ഷത്തോളം വോട്ടർമാരിൽ വലിയ ശതമാനത്തെയും ചേർത്തത് ലീഗ് അണികളാണ്.

നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് (85,327) മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം (63,387) തിരൂരങ്ങാടിയിൽ പി.എം.എ. സമീറിന് ലഭിച്ചു. 62,638 വോട്ടുമായി കോട്ടക്കലിൽനിന്ന് ആബിദ് ഹുസൈൻ തങ്ങൾ മൂന്നാമതുമെത്തി. ഏഴു മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം അര ലക്ഷം കടന്നു. കൂടാതെ, എല്ലാ മണ്ഡലങ്ങളിലെയും ഭൂരിപക്ഷം അഞ്ചക്കവും കടന്നു.

ജി​ല്ല ക​ണ​ക്ക് തീ​ർ​ത്തു -പി. ​അ​ബ്ദു​ൽ ഹ​മീ​ദ്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കു​റി​ച്ച് മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പ്ര​വ​ച​നം അ​ൽ​പം പോ​ലും തെ​റ്റി​യി​ല്ലെ​ന്നും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ സി.​പി.​എ​മ്മി​നോ​ട് ശ​രി​ക്കും ക​ണ​ക്ക് തീ​ർ​ത്തെ​ന്നും ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ ഹ​മീ​ദ്. സി.​പി.​എ​മ്മി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ലീ​ഗ് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ലോ​ക്‌​സ​ഭ-​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച അ​തേ വി​കാ​ര​മാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecordUDF VictoryElection resultsStrategyMalappuram
News Summary - The UDF candidates in the district have the first, second and third largest majorities in the state.
Next Story