തിരൂർ റെയിൽ പാളത്തിൽനിന്ന് രാത്രിയിൽ സ്ത്രീയുടെ നിലവിളി കേട്ടതായി ട്രെയിൻ യാത്രക്കാർ
text_fieldsതിരൂർ: തിരൂർ റെയിൽ പാളത്തിൽനിന്ന് രാത്രിയിൽ സ്ത്രീയുടെ നിലവിളി കേട്ടതായി ട്രെയിൻ യാത്രക്കാർ. ഇതിനെ തുടർന്ന് ആർ.പി.എഫ് വിവരമറിയിച്ചതിനെ തുടർന്ന് താലൂക്ക് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വ്യഴാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ അവസാന കംപാർട്ട്മെൻറിലെ മൂന്ന് വനിത യാത്രക്കാരാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ട് കിലോ മീറ്ററോളം അകലെയുള്ള ഭാഗത്തുനിന്നും സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടതായി അറിയിച്ചത്. യാത്രക്കാർ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥൻ പ്രജിത്തിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് താലൂക്ക് ദുരന്ത നിവാരണ സേനയെ വിവരമറിയിച്ച് ഇരുപതോളം വളന്റിയർമാരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം തിരൂർ റെയിൽവേ സ്റ്റേഷൻ മുതൽ കോലൂപാലം, ആനപ്പടി റെയിൽവേ ഗേറ്റ് വരെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാവത്തതിനെ തുടർന്ന് രാത്രി രണ്ടര മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. സംശയത്തെ തുടർന്ന് പിറകെ വന്ന രണ്ട് ട്രെയിനുകളെ വേഗത കുറച്ചാണ് കടത്തിവിട്ടത്. ദുരന്തനിവാരണ സേന ജില്ല കോഓഡിനേറ്റർ ഉമറലി ശിഹാബ്, മേഖല കോഓഡിനേറ്റർമാരായ നസീബ് തിരൂർ, ആശിഖ് താനൂർ, വളന്റിയർ ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

