Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൽ ജീവൻ മിഷൻ...

ജൽ ജീവൻ മിഷൻ മൂന്നാംഘട്ടം തുടങ്ങി

text_fields
bookmark_border
ജൽ ജീവൻ മിഷൻ മൂന്നാംഘട്ടം തുടങ്ങി
cancel

ച​ങ്ങ​രം​കു​ളം: കാ​ര്യ​ക്ഷ​മ​മാ​യ ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​തി​ന്റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. സം​സ്ഥാ​ന​പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം കാ​ളാ​ച്ചാ​ൽ ഭാ​ഗ​ത്താ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​ത​ളൂ​ർ, കോ​ക്കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ങ്കു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി തൃ​ക്ക​ണാ​പു​ര​ത്തു​നി​ന്ന് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​യു​ടെ മു​ന്നോ​ടി​യാ​യി നേ​ര​ത്തെ ത​ന്നെ ക​ണ്ട​ന​കം, എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം, ചി​യ്യാ​നൂ​ർ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​മ​ൻ പൈ​പ്പു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം പൈ​പ്പു​ക​ൾ ത​ക​രു​ന്നു എ​ന്ന ആ​ക്ഷേ​പ​ത്തി​ന് പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ അ​റു​തി​യാ​കും. പ്ര​ദേ​ശ​ത്ത് ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും പ​ദ്ധ​തി വ​ഴി​യൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jal Jeevan mission projectJal Jeevan Mission
News Summary - The third phase of Jal Jeevan Mission has started
Next Story