തൂക്കി എ പ്ലസ് കരങ്ങളാലെ... സംസ്ഥാനത്ത് കൂടുതൽ എ പ്ലസ് വീണ്ടും മലപ്പുറത്ത് തന്നെ
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്കൂളിലെ ആഹ്ലാദം
മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 98.72 ശതമാനം ജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.80 ശതമാനത്തിന്റെ കുറവുണ്ട്. 2025ൽ 99.52 ശതമാനമായിരുന്നു ജയം. ശതമാന കണക്കിൽ സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ തവണ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ 80,108 കുട്ടികളാണ് പരീക്ഷ എഴുതിയത്. 79,083 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. ഇതിൽ 40,142 ആൺകുട്ടികളും 38,941 പേർ പെൺകുട്ടികളുമാണ്.
മുൻ വർഷത്തെ പോലെ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് മലപ്പുറം. 5,098 കുട്ടികളാണ് ജില്ലയിൽ എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 9,696 കുട്ടികൾ എ പ്ലസ് നേടിയിരുന്നു. ഇത്തവണ എ പ്ലസിൽ 4,598 പേരുടെ കുറവുണ്ട്. മുൻ വർഷത്തെ പോലെ എ പ്ലസിൽ പെൺകുട്ടികളുടെ മുന്നേറ്റം തുടരുകയാണ്. 3,665 പെൺകുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 1,433 ആൺകുട്ടികളും എ പ്ലസ് നേട്ടക്കാരായി. 158 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 37 സർക്കാർ സ്കൂളുകൾ, 17എയ്ഡഡ് സ്കൂളുകൾ, 104 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനത്തിന് അർഹരായി. കഴിഞ്ഞ വർഷം ആകെ 208 വിദ്യാലയങ്ങളാണ് 100 ശതമാനം നേടിയത്. ഇത്തവണ 50 വിദ്യാലയങ്ങളുടെ കുറവുണ്ട്.
കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതി 100 ശതമാനം നേടിയത് കോട്ടക്കൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസാണ്. 1356 കുട്ടികളാണ് കേന്ദ്രത്തിൽ പരീക്ഷ എഴുതി ഉപരി പഠനത്തിന് യോഗ്യത നേടിയത്. സർക്കാർ സ്കൂളിൽ വാഴക്കാടിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം നേടിയത്. പട്ടിക്കാട് ജി.എച്ച്.എസ്.എസിൽ 445 കുട്ടികളും തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് 418 കുട്ടികളും 100 ശതമാനം നേട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

