Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം...

മലപ്പുറം പു​റ​ത്തൂ​രി​ൽ വി​ജ​യി​ച്ച ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ട​ക്ക്​ തീ​വെച്ചു

text_fields
bookmark_border
മലപ്പുറം പു​റ​ത്തൂ​രി​ൽ വി​ജ​യി​ച്ച ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ട​ക്ക്​ തീ​വെച്ചു
cancel

തി​രൂ​ർ: പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ട​ക്ക്​ തീ​യി​ട്ടു. 17ാം വാ​ർ​ഡ് എ​ട​ക്ക​നാ​ടി​ൽ നി​ന്നും വി​ജ​യി​ച്ച പ​ന​ച്ചി​യി​ൽ നൗ​ഫ​ലി​െൻറ കാ​വി​ല​ക്കാ​ടു​ള്ള കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ക​ട​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ തീ​യി​ട്ട​ത്.​

സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യെ​ന്ന​ത് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നൗ​ഫ​ലി​െൻറ വീ​ട്ടി​ൽ വ​ന്ന് അ​ക്ര​മം ന​ട​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. എ​ട​ക്ക​നാ​ട് വാ​ർ​ഡി​ൽ നൗ​ഫ​ൽ, സി.​പി.​എം മു​തി​ർ​ന്ന നേ​താ​വ് കെ.​വി.​സു​ധാ​ക​ര​നെ ഇ​രു​നൂ​റി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.​

തീ ആ​ളി​പ്പ​ട​ർ​ന്ന് സ​മീ​പ​ത്തെ തെ​ങ്ങു​ക​ളി​ലേ​ക്കും പ​ട​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ തു​ട​ങ്ങി. തീ​യ​ണ​ക്കാ​ൻ തി​രൂ​രി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Set On FireMuslim League Candidatepanchayat election 2020
Next Story