മഴ ശക്തം; വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും
text_fieldsമഴയിൽ വെള്ളം ഉയർന്ന ഭാരതപ്പുഴ
പൊന്നാനി: തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് ചമ്രവട്ടം പ്രോജക്ട് ഡിവിഷന്റെ മുന്നറിയിപ്പ്. മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടര്‍ന്നാണ് ഷട്ടർ തുറക്കുന്നതോടെ ഭാരതപ്പുഴയോരവാസികൾ ആശങ്കയിലായി. ഒഴുക്കിനൊപ്പം മഴയും ശക്തമായാൽ പുഴ കരകവിയുമെന്ന ഭയപ്പാടിലാണ് പുഴയോരത്തുള്ളവർ.
പൊന്നാനി പുഴയോര റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതിനാൽ പുഴ കരകവിഞ്ഞില്ലെങ്കിലും, റോഡിനൊപ്പം ഉയരത്തിൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. മഴ തുടർന്നാൽ വെള്ളം റോഡിലേക്കുത്തുമെന്ന ഭീതിയിലാണ് പുഴയോരവാസികൾ. മുൻ വർഷങ്ങളിൽ പ്രളയമുണ്ടായിട്ടും, ഭാരതപ്പുഴയിലെ വെള്ളം കർമ റോഡിന് താഴെയുള്ള പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് തടയാൻ ശാശ്വത നടപടികളായിട്ടില്ല.
പൈപ്പുകളോട് ചേർന്ന് ചെറിയ ഷട്ടറുകൾ നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതും നിലച്ച മട്ടാണ്. അതേസമയം, ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ നിർമാണം വൈകുന്നതിനാൽ അമിത ജലപ്രവാഹത്തെ തടയാനും കഴിയാത്ത സ്ഥിതിയാണ്. ഭാരതപുഴയിൽ വെള്ളിയാംകല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

