Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയൽ നികത്തി കെട്ടിടം...

വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് പൊലീസ് തടഞ്ഞു

text_fields
bookmark_border
വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് പൊലീസ് തടഞ്ഞു
cancel

കു​റ്റി​പ്പു​റം: മ​ഞ്ചാ​ടി​ക്കും ചെ​മ്പി​ക്ക​ലി​നു​മി​ട​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി പാ​ടം നി​ക​ത്തി കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത് കു​റ്റി​പ്പു​റം പൊ​ലീ​സ്​ ത​ട​ഞ്ഞു.

റെ​യി​ൽ​പാ​ള​ത്തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന വ​യ​ല്‍ നി​ക​ത്തി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്. വ​യ​ല്‍ നി​ക​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ഇ​യാ​ള്‍ക്ക് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

നെ​ല്‍കൃ​ഷി​ക്ക് യോ​ഗ്യ​മാ​യ ഭൂ​മി നി​ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൊ​ലീ​സ് സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡാ​റ്റാ​ബാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ട ഭൂ​മി​യാ​ണെ​ന്നും ഇ​ത് നി​ക​ത്തി കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ താ​ലൂ​ക്ക് ഓ​ഫി​സി​ല്‍നി​ന്നോ വി​ല്ലേ​ജ് ഓ​ഫി​സി​ല്‍നി​ന്നോ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് വ​യ​ല്‍ നി​ക​ത്താ​ൻ എ​ങ്ങ​നെ അ​നു​മ​തി ല​ഭി​െ​ച്ച​ന്ന അ​ന്വേ​ഷ​ണം പൊ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Building construction
News Summary - The police stopped the construction of the building by filling the field
Next Story