Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​ന​ത്തി​ൽ...

വ​ന​ത്തി​ൽ അ​വ​ശ​നി​ല​യി​ലായ വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
The old man found in the woods was rescued
cancel
camera_alt

കാ​ട്ടി​ൽ അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​നെ ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

നി​ല​മ്പൂ​ർ: രാ​മം​കു​ത്ത് പു​ഴ​ക്ക്​ അ​ക്ക​രെ കാ​ടി​നു​ള്ളി​ൽ അ​വ​ശ​നാ​യി കി​ട​ന്ന വ​യോ​ധി​ക​നെ ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി വീ​ട്ടി​ലെ​ത്തി​ച്ചു. ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ എ​ത്തി​യി​ട്ടെ​ന്ന​റി​യു​ന്നു.

ചെ​റി​യ മാ​ന​സി​ക വൈ​ക​ല‍്യ​മു​ള്ള ഇ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​ഞ്ഞ​തി​നാ​ൽ ശാ​രീ​രി​ക അ​വ​ശ​ത​യു​ണ്ടാ​യി​രു​ന്നു. റോ​ഡി​ലെ പ്ലാ​സ്​​റ്റി​ക്, പേ​പ്പ​ർ തു​ട​ങ്ങി​യ​വ വി​റ്റാ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ട്രോ​മാ​കെ​യ​ർ നി​ല​മ്പൂ​ർ സ്​​റ്റേ​ഷ​ൻ യൂ​നി​റ്റ് ലീ​ഡ​ർ നി​യാ​സ് വ​ല്ല​പ്പു​ഴ, പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ് രാ​മം​കു​ത്ത്, ജി​ല്ല ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestOld Man
News Summary - The old man found in the woods was rescued
Next Story