വഴിവിളക്കുകൾ മിഴിപൂട്ടി; ഇരുട്ടിൽ ചമ്രവട്ടം പാലം
text_fieldsവിളക്കുകൾ കത്താത്തതുമൂലം ഇരുട്ടിലായ ചമ്രവട്ടം പാലം
തിരൂർ: ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ രാത്രി അണഞ്ഞു കിടക്കുന്നത് വാഹന യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. ദീർഘദൂര പാത ആയതിനാൽ ഇതുവഴി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
വാഹനങ്ങളേക്കാൾ ചമ്രവട്ടത്തുനിന്ന് നരിപ്പറമ്പിൽ പോയി വരുന്ന കാൽനടയാത്രക്കാർക്കാണ് വഴിവിളക്കുകൾ പ്രകാശിക്കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തിനാണ് പാലത്തിലെ വൈദ്യുതി വിളക്കുകൾ കത്തിക്കാൻ ചുമതലയുള്ളത്. ചമ്രവട്ടം പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് കാൽനടക്കാർക്ക് കാഴ്ച നൽകുന്നത്.
റമദാൻ കാലമായതിനാൽ രാത്രി സാധനങ്ങൾ വാങ്ങാനും മറ്റുമായി ഏറെ പേരാണ് പാലത്തിലൂടെ ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്. രാത്രി പാലത്തിന്റെ മുകളിൽനിന്നുള്ള കാഴ്ച കാണാൻ പാലത്തിൽ വാഹനങ്ങൾ നിർത്തി ഇറങ്ങുന്നവരുമുണ്ട്. പാലത്തിൽ ചില ദിവസങ്ങളിൽ ഏതാനും ലൈറ്റുകൾ കത്താറുണ്ടെന്നും എന്നാൽ, വഴിവിളക്കുകൾ കത്താത്തതുമൂലം മിക്ക സമയത്തും ഇരുട്ടാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

