Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്തരിച്ച കോൺ​ഗ്രസ്​...

അന്തരിച്ച കോൺ​ഗ്രസ്​ നേതാവ്​ വി.വി. പ്രകാശി​െൻറ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​; പണം തട്ടാൻ ശ്രമം

text_fields
bookmark_border
fake facebook account
cancel

മ​ല​പ്പു​റം: അ​ന്ത​രി​ച്ച കോ​ൺ​​ഗ്ര​സ്​ നേ​താ​വും മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. വി.​വി. പ്ര​കാ​ശി​െൻറ പേ​രി​ൽ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട്​ നി​ർ​മി​ച്ച്​ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ നി​ര​വ​ധി​ പേ​ർ​ക്ക്​ വ്യാ​ജ ​െഎ​ഡി​യി​ൽ​നി​ന്നു​ള്ള ഫ്ര​ൻ​ഡ്​​ റി​ക്വ​സ്​​റ്റു​ക​ളും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളും വ​ന്നി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഉൗ​ർ​ങ്ങാ​ട്ടി​രി കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ​െസ​ക്ര​ട്ട​റി സി. ​ഷാ​ജി​യു​ടെ ഫോ​ണി​ലേ​ക്ക്​ ഇൗ ​െ​എ​ഡി​യി​ൽ​നി​ന്ന്​ റി​ക്വ​സ്​​റ്റ്​ അ​യ​ക്കു​ക​യും തു​ട​ർ​ന്ന്​ ഒ​രു സ​ഹാ​യം ചെ​യ്യാ​മോ എ​ന്ന്​ ചോ​ദി​ച്ച്​ സ​ന്ദേ​ശം വ​രു​ക​യും ചെ​യ്​​തി​രു​ന്നു. അ​ത്യാ​വ​ശ്യ​മാ​യി 20,000 രൂ​പ അ​യ​ക്കാ​മോ​യെ​ന്നും നാ​ളെ മ​ട​ക്കി​ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ സ​േ​ന്ദ​ശ​മാ​യി​രു​ന്നു അ​ടു​ത്ത​ത്.

സം​ശ​യം തോ​ന്നി​യ ഷാ​ജി ത​െൻറ ഫോ​ണി​ലേ​ക്ക്​ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​േ​പ്പാ​ൾ ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ വി.​വി. ​പ്ര​കാ​ശി​െൻറ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ട്ട്​ ഇ​ങ്ങ​നെ ഒ​രു ഫേ​സ്​​ബു​ക്ക്​​ ​െഎ.​ഡി ബ​ന്ധ​പ്പെ​ട്ട​വ​രാ​രും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു വ​രു​ത്തി.

സ​മാ​ന രീ​തി​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ​ക്ക്​ ഇൗ ​വ്യാ​ജ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഫ്ര​ൻ​ഡ്​​ റി​ക്വ​സ്​​റ്റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും വ​ന്നി​ട്ടു​ണ്ട്. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷാ​ജി പ​ച്ചേ​രി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി സു​ജി​ത്ത്​ ദാ​സി​ന്​ പ​രാ​തി ന​ൽ​കി.

മ​രി​ച്ച ഒ​രാ​ളു​ടെ പേ​രി​ൽ ഇ​ത്ത​രം ക​ള്ള​ത്ത​രം ന​ട​ത്തി​യ​വ​രെ ഉ​ട​നെ പി​ടി​കൂ​ട​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ട്​ വ​ഴി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ജി​ല്ല​യി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake Facebook accountV.V. Prakash
News Summary - The late Congress leader Fake Facebook account in V.V. Prakash; Attempt to steal money
Next Story