കോടിയുടെ എം.ഡി.എം.എ പിടികൂടിയ സംഭവം; മുഖ്യപ്രതി നാലുമാസത്തിനൊടുവിൽ പിടിയിൽ
text_fieldsമുഹമ്മദ് ജാസിർ
തേഞ്ഞിപ്പലം: വിൽപനക്കായി പൈങ്ങോട്ടൂരിലെ വീട്ടിൽ സൂക്ഷിച്ച 1.16 കിലോഗ്രാം എം.ഡി.എം.എയും 21 ലക്ഷം രൂപയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പെരിഞ്ചിക്കര അസീസിന്റെയും കമറുന്നീസയുടെയും മകൻ മുഹമ്മദ് ജാസിറിനെയാണ് (31) ബംഗളൂരുവിലെ ഒളിത്താവളത്തിൽനിന്ന് തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്.
കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപത്തുള്ള വിളക്കാഞ്ചേരിയിൽനിന്ന് നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന രാസലഹരി ശേഖരം കണ്ടെത്തിയ കേസിലെ സൂത്രധാരനാണ് ഇയാൾ. നാലുമാസങ്ങൾക്ക് മുമ്പ് ഡാൻസഫ് സംഘവും തേഞ്ഞിപ്പലം പൊലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.
ഇവരുടെ വീട്ടിൽനിന്ന് 1 ലക്ഷത്തോളം രൂപയും അഞ്ച് ഇലക്ടിക് ത്രാസുകളും വാക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പൊലീസ് പിടികൂടിയിരുന്നു. ലഹരി മരുന്ന് പിടികൂടിയതിനെ തുടർന്ന് ജാസിർ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് വീട്ടിൽനിന്ന് അസീസ്, ഭാര്യ കമറുന്നീസ എന്നിവരെയും ജാസിറിന്റെ സുഹൃത്ത് യൂനിവേഴ്സിറ്റി സ്വദേശി കാവുള്ളകണ്ടി വീട്ടിൽ സലാഹുദ്ദീൻ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.ജാസിറും കുടുംബവും കുറച്ചു കാലമായി സർവകലാശാല കാമ്പസ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

