മിന്നലിൽ വീട് ഭാഗികമായി തകർന്നു
text_fieldsശക്തമായ മിന്നലിൽ കത്തിനശിച്ച കുത്തുകല്ലിങ്ങൽ ഉമൈമയുടെ വീട്ടിലെ മുറി
പൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മിന്നലിൽ വീട് ഭാഗികമായി തകർന്നു. കുത്തുകല്ലിങ്ങൽ ഉമൈമയുടെ വീടിനാണ് മിന്നലിൽ തീപിടിച്ച് സാരമായ കേടുപാടുകൾ സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശക്തമായ മിന്നലിൽ കിടപ്പുമുറിയിൽ തീഗോളം രൂപപ്പെടുകയും തീ പടർന്ന് മുറിയിലുണ്ടായിരുന്ന കട്ടിലും കിടക്കയും വസ്ത്രങ്ങളുമടക്കം പൂർണമായി കത്തി നശിക്കുകയുമായിരുന്നു. വീട്ടിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി ശക്തമായ ഇടിയും മിന്നലും ആരംഭിച്ചതോടെ ഭയന്ന് തൊട്ടടുത്ത വീട്ടിൽ ഇവർ അഭയം തേടുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറി പൂർണമായും കത്തിനശിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തറയിൽ പാകിയ ടൈൽസ് ചൂടിൽ പൊട്ടിത്തകരുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, വാർഡ് അംഗം കെ.പി. വിശ്വനാഥൻ എന്നിവരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.

