Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീണുകിട്ടിയ പഴ്സ്...

വീണുകിട്ടിയ പഴ്സ് തിരിച്ചേൽപ്പിച്ച് അതിഥി തൊഴിലാളി

text_fields
bookmark_border
guest worker
cancel
camera_alt

വീ​ണു​കി​ട്ടി​യ പ​ഴ്സ് മു​നീ​റുൽ ഷൈ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ ഫ​രീ​ദി​ന് കൈ​മാ​റു​ന്നു

തിരൂരങ്ങാടി: വീണുകിട്ടിയ പഴ്സ് തിരിച്ചേൽപ്പിച്ച് അതിഥി തൊഴിലാളി മാതൃകയായി. പരപ്പനങ്ങാടി കരിങ്കല്ലത്താണി ചെട്ടിയാംപറമ്പിൽ ഫരീദിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സാണ് കഴിഞ്ഞ ദിവസം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പരപ്പനങ്ങാടിയിൽ വെച്ച് നഷ്ടപ്പെട്ടത്. ഇത് കൊൽക്കത്ത സ്വദേശി മുനീറിൽ ഷൈക്കിന് ലഭിക്കുകയായിരുന്നു.

ആ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിൽ ഇദ്ദേഹം പഴ്സ് ഏൽപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫരീദിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുനീറുൽ ഷൈക്കിനെ വിളിച്ചുവരുത്തി ചെമ്മാട് മിനി സിവിൽ സ്റ്റേഷനിൽ എ.എം.വി.ഐ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ്, ടി.എഫ്.സി മാനേജർ തെങ്ങിലാൻ സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി. മങ്ങാട്ട് ഷൗക്കത്തലി, മജീദ് ഫിനിക്സ്, എൻ.പി. അബ്ദുൽ ഹയ്യ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - The guest worker recovers the fallen wallet
Next Story