കീഴുപറമ്പ് പഞ്ചായത്ത് ഭരണസമിതി ഒന്നാം വാർഷികാഘോഷം തുടങ്ങി
text_fieldsകീഴുപറമ്പ് പഞ്ചായത്ത് ഭരണസമിതി വാർഷികാഘോഷം
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ
ഉദ്ഘാടനം ചെയ്യുന്നു
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷ പരിപാടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റുഖിയ ഷംസു ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതി താക്കോൽദാനം, ഭിന്നശേഷി വിഭാഗത്തിലെ രക്ഷിതാക്കൾക്കുള്ള തയ്യൽ മെഷീൻ വിതരണം, വയോജനങ്ങൾക്കുള്ള വീൽചെയർ വിതരണം, ക്ഷീര കർഷകർക്കുള്ള കറവപ്പശു വിതരണം, വിധവകൾക്കുള്ള ആട് വിതരണം തുടങ്ങിയവ നടന്നു. ഭിന്നശേഷിക്കാർക്കുള്ള കേരളത്തിലെ മികച്ച പുനരധിവാസ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കീഴുപറമ്പ് പുനരധിവാസ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ പി.എ. ഹമീദ്, മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇരട്ട വെള്ളി മെഡൽ നേടിയ കെ.സി അബ്ദു മാസ്റ്റർ, സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണം നേടിയ കെ. അജിത്, സംസ്ഥാനത്തെ മികച്ച വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.ആർ. രാജീവ് അടക്കമുള്ളവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ, അരീക്കോട് ബ്ലോക്ക് മെംബർമാരായ പി. രത്നകുമാരി, ബീന വിൻസെന്റ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.കെ സഹ്ല, എം.ടി ജംഷീറ ബാനു, അംഗങ്ങളായ എം.പി അബ്ദുറഹിമാൻ, വൈ.പി സാക്കിയ, കെ.വി ഷഹർബാൻ, ധന്യ, പി. വിജയലക്ഷ്മി, എം. ഷൈജു, കെ.വി റഫീഖ് ബാബു, പി.പി തസ്ലീന, എം.എം മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.എ ശുക്കൂർ, കെ.വി മുനീർ, എം.ഇ റഹ്മത്ത്, എം. റഹ്മത്തുല്ല, പ്രഫ. കെ.എ നാസർ, കെ. അബൂബക്കർ മാസ്റ്റർ, പി.പി. റംലാബീഗം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സീനത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

