Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപു​ൽ​ക്കാ​ടി​ന്...

പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ചു
cancel
camera_alt

ചെ​മ്പ്ര​ശ്ശേ​രി​യി​ൽ പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

പാ​ണ്ടി​ക്കാ​ട്: ചെ​മ്പ്ര​ശ്ശേ​രി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​ള​പ്പി​ൽ പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

ചെ​മ്പ്ര​ശ്ശേ​രി കാ​ര​പ്പാ​ടം നാ​ല് സെ​ന്റ് കോ​ള​നി​ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് പ​ല​യി​ട​ത്താ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റ​ബ​ർ മ​ര​ങ്ങ​ൾ ക​ത്തി ചെ​റി​യ തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും കാ​ര​പ്പാ​ടം ന​വോ​ദ​യ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ​തോ​തി​ൽ തീ ​പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചു.

പി​ന്നീ​ട് തി​രു​വാ​ലി​യി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി​യാ​ണ് പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestcaught fire
News Summary - The forest caught fire
Next Story