'കാലിടറി' ഫൂട്ട്വെയർ വിപണി
text_fieldsമലപ്പുറം: നീണ്ട കാലത്തെ പ്രതിസന്ധിക്കൊടുവിൽ പെരുന്നാൾ വിപണിയുെട പ്രതീക്ഷയിൽ നിലയുറപ്പിച്ച ഫൂട്ട്വെയർ-ഫാൻസി വ്യാപാര മേഖലക്ക് തിരിച്ചടിയായി ലോക്ഡൗണും കോവിഡ് വ്യാപനവും. നഷ്ടത്തിെൻറ പ്രളയ ദുരിതത്തിൽ നിന്നും കഴിഞ്ഞ വർഷത്തെ കോവിഡ് പ്രയാസത്തിൽ നിന്നും കരകയറുേമ്പാൾ വീണ്ടും കോവിഡ് മഹാമാരിയിൽ പകച്ചുപോയിരിക്കുകയാണ് ഇൗ വ്യാപാര മേഖലയും. അപ്രതീക്ഷിതമായി വീണ്ടും കോവിഡ് കുതിച്ചെത്തിയപ്പോൾ ആയിരക്കണക്കിന് വ്യാപാരികളുടെ സ്വപ്നങ്ങളാണ് തകരുന്നത്. വസ്ത്ര വ്യാപാര മേഖലയെപ്പോലെ തന്നെ പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ സാധനങ്ങളാണ് ഫൂട്ട്വെയർ-ഫാൻസി വ്യാപാരികളും ഒന്നിച്ചിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ആൾക്കൂട്ടവും നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതും വ്യാപാരികളെ ഇനിയൊരു േലാക്ഡൗണില്ലെന്ന് ഉറച്ചു വിശ്വാസിക്കാൻ പ്രേരണ നൽകി. ഇൗ പ്രതീക്ഷയിൽ കച്ചവട സ്ഥാപനങ്ങൾ കൂടുതൽ സാധനങ്ങൾ ഇറക്കി പെരുന്നാൾ വിപണി സജീവാക്കാമെന്ന് കരുതിയ വ്യാപാരികൾക്ക് ലോക്ഡൗൺ തിരിച്ചടിയായിരിക്കുകയാണ്.
സ്റ്റോക്കിറക്കി...സ്റ്റക്കായി
ഇനിയൊരു ലോക്ഡൗൺ ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിൽ വലിയതോതിലാണ് വ്യാപാരികൾ സാധനങ്ങൾ ഇറക്കിയത്. വലിയ കടകൾ ശരാശരി 50 ലക്ഷം രൂപക്ക് വെര സീസൺ മുന്നിൽ കണ്ട് സാധനങ്ങൾ ഇറക്കിയിട്ടുണ്ട്. രണ്ട് ലക്ഷം മുതൽ 10 ലക്ഷം വരെ രൂപയുടെ സ്റ്റോക്കെടുത്തവരും കൂടുതലാണ്. വായ്പയെടുത്തും മറ്റു തിരിമറികൾ നടത്തിയുമാണ് പലരും സാധനങ്ങൾ സ്റ്റോക് ചെയ്തത്.
പാദരക്ഷകൾക്ക് 'എക്സ്പെയറി' തീയതി ഇല്ലെങ്കിലും ആറുമാസം കെട്ടിക്കിടന്നാൽ പലതും കേടുവരാൻ സാധ്യത കൂടുതലാണ്. കൂടാതെ മോഡലുകളും പുറത്തള്ളപ്പെടും. പൊടി പിടിച്ചും സോളുകൾ െപാട്ടിയും പാദരക്ഷകൾക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. കൂടുതൽ സ്റ്റോക്കുകളുണ്ടെങ്കിൽ വ്യാപാരം നടക്കാതായാൽ നടന്ന കച്ചവടത്തിെൻറ ലാഭത്തേക്കാൾ നഷ്ടമായിരിക്കുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ഫാൻസി കാറ്റഗറി ചെരുപ്പുകൾ വേഗത്തിൽ കേടുവരുന്നവയാണ്. പുതിയ സാധനങ്ങൾ കെട്ടിക്കിടന്ന് പഴകിയാൽ ഉപഭോക്താക്കൾ സാധനം വാങ്ങാൻ ഇഷ്ടപ്പെടില്ലെന്നും വ്യാപാരികൾ പറയുന്നു.
തിളങ്ങില്ല ഫാൻസിയും
വസ്ത്ര വിപണിക്കും ഫൂട്ട്വെയർ വിപണിക്കുമൊപ്പം പെരുന്നാൾ സീസണിൽ ഏറെ പ്രതീക്ഷ നൽകുന്നവരാണ് ഫാൻസി കച്ചവടക്കാരും. മിക്ക കടകളും ഫൂട്ട്വെയറിനൊപ്പം ഫാൻസിയും ഒരുക്കാറുണ്ട്. പെരുന്നാളിെൻറ മുന്നോടിയായുള്ള ഒരാഴ്ച കൂടുതൽ കച്ചവടം നടക്കുന്ന മേഖലയാണിത്. ഫാൻസി ആഭരണങ്ങൾ, മൈലാഞ്ചി തുടങ്ങിയവയാണ് കൂടുതലായി വിൽക്കാറ്. എന്നാൽ, ലോക്ഡൗൺ വന്നതോടെ ഫാൻസി മേഖലയും തളർന്നു. ഒാരോ വർഷത്തെയും പെരുന്നാൾ സീസണിലാണ് ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപുതന്നെ. വിഷു കച്ചവടത്തിലും കോവിഡ് നിയന്ത്രണങ്ങൾ വന്നതിനാൽ പഴയപോലെ കച്ചവടം നടന്നിരുന്നില്ല. ഫാഷനുകൾ അടിക്കടി മാറുന്നതിനാൽ ഇറക്കിയ സ്റ്റോക്കുകളെ കുറിച്ചോർത്ത് ആശങ്കയിലാണ് വ്യാപാരികൾ.
സ്കൂൾ വിപണിയും നോക്കേണ്ട
പെരുന്നാൾ, ഒാണം സീസണുകൾ കഴിഞ്ഞാൽ ഫൂട്ട്വെയർ മേഖലക്ക് ആശ്വാസം നൽകുന്നതാണ് സ്കൂൾ വിപണി. എന്നാൽ, കഴിഞ്ഞ വർഷം കോവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ ഇൗ മേഖലക്ക് വലിയ തിരിച്ചടിയായി.
പുതിയ സാഹചര്യത്തിൽ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാൽ വരുന്ന സ്കൂൾ വിപണിയും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
സ്കൂൾ വിപണിയിൽ പാദരക്ഷകൾക്ക് പുറമെ ബാഗുകളും കുടുകളുമെല്ലാം വിൽപന സജീവമാകാറുണ്ട്. മിക്ക ഫൂട്ട്വെയർ കടകളിലും ബാഗ്, കുട, വാട്ടർ ബോട്ടിൽ, ഫാൻസി സാധനങ്ങൾ വിൽക്കാറുണ്ട്.
നിർമാണ യൂനിറ്റുകളും 'ലോക്കായി'
റീെട്ടയിൽ വ്യാപാരം നിലച്ചതോടെ ഫൂട്ട്വെയർ നിർമാണ യൂനിറ്റുകളും കടുത്ത പ്രതിസന്ധിയിലായി. കോവിഡ് വ്യാപാനത്തിനു ശേഷം നിർമാണ യൂനിറ്റുകളിലേക്ക് ലഭിച്ചിരുന്ന ഒാർഡറുകൾ പകുതിയിൽ താഴെയായി കുറഞ്ഞെന്ന് ജില്ലയിലെ സ്റ്റിച്ചിങ് യൂനിറ്റുകൾ നടത്തുന്നവർ പറയുന്നു. ഇത്തരം യൂനിറ്റുകളിൽ ജോലിയെടുന്ന തൊഴിലാളികളും പ്രയാസത്തിലാണ്.അന്തർ സംസ്ഥാന തൊഴിലാളികളാണ് പാദരക്ഷ നിർമാണ യൂനിറ്റുകളിൽ അധികവും ജോലി ചെയ്യുന്നത്. ആദ്യ കോവിഡ് തരംഗത്തിൽ നാട്ടിലേക്ക് പോയി തിരിച്ച് വന്ന ഇവരുടെ ജോലി പോവുന്നതോടെ വാടക കൊടുത്ത് കേരളത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്.
സർക്കാർ പരിഗണന അത്യാവശ്യം
സർക്കാറിന് കൂടുതൽ വരുമാനം നൽകുന്നവരാണ് വ്യാപര സമൂഹം. എന്നാൽ, അതിനനുസരിച്ചുള്ള പരിഗണന വ്യാപാരികൾക്ക് കിട്ടുന്നില്ല. പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള സർവകക്ഷി യോഗങ്ങളിൽ ചെറിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പോലും ഉൾപ്പെടുത്തുേമ്പാൾ ലക്ഷക്കണക്കിനുള്ള വ്യാപാരികളിൽനിന്ന് പ്രതിനിധികളെ ഉൾപ്പെടുത്താറില്ല. കഴിഞ്ഞ പ്രളയക്കാലത്തും വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് നൽകിയില്ല. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരി കൂട്ടായ്മകളാണ് പലരെയും സഹായിച്ചത്. എന്നാൽ, കോവിഡ് മൊത്തത്തിൽ ബാധിച്ചതിനാൽ ആർക്കും പരസ്പരം സഹായിക്കാനാവാത്ത സാഹചര്യമാണ്. വാടക ഇളവ് നൽകുന്ന വിഷയത്തിൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സർക്കാറിനും ബന്ധപ്പെട്ട സംഘടനകൾക്കും നിവേദനം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാറുമായി സഹകരിക്കാൻ വ്യാപാരികൾ തയാറാണെന്നും എന്നാൽ, സർക്കാറിെൻറ ഭാഗത്തുനിന്ന് വ്യാപാര സമൂഹത്തിന് പരിഗണന ലഭിക്കാറില്ലെന്നും കേരള റീട്ടെയിൽ ഫൂട്ട്വെയർ അസോസിയേഷൻ (െക.ആർ.എഫ്.എ) ജില്ല സെക്രട്ടറി അബ്ദുൽ ഗഫൂർ പറഞ്ഞു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതോടെ വ്യാപാര നഷ്ടത്തിനു പുറമെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

