Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാഴ്ചക്കാരുടെ...

കാഴ്ചക്കാരുടെ മനംകവർന്ന് ‘ഇവിടം സ്വർഗം’ നാടകം

text_fields
bookmark_border
കാഴ്ചക്കാരുടെ മനംകവർന്ന് ‘ഇവിടം സ്വർഗം’ നാടകം
cancel
camera_alt

‘ഇ​വി​ടം സ്വ​ർ​ഗം’ നാ​ട​ക​ത്തി​ൽ​നി​ന്ന്

തി​രൂ​ർ: മ​ന​സ്സി​ൽ ത​ട്ടി​നി​ൽ​ക്കു​ന്ന ക​ഥ​യും അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി നാ​ട്ടി​ൻ പു​റ​ത്തെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ അ​ര​ങ്ങി​ലെ​ത്തി​ച്ച നാ​ട​ക​ത്തി​ന് നി​റ​ഞ്ഞ കൈ​യ​ടി. തൃ​പ്ര​ങ്ങോ​ട് സ​ഹൃ​ദ​യ അ​വ​ത​രി​ക്കു​ന്ന ‘ഇ​വി​ടം സ്വ​ർ​ഗം’ നാ​ട​ക​മാ​ണ് നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ വേ​ദി​ക​ൾ കീ​ഴ​ട​ക്കു​ന്ന​ത്. തൃ​പ്ര​ങ്ങോ​ടു​ള്ള ചി​ല​ർ ചേ​ർ​ന്നാ​ണ് സ​ഹൃ​ദ​യ എ​ന്ന സ​മി​തി​യു​ണ്ടാ​ക്കി മ​റ​വി​യി​ലേ​ക്ക് വ​ഴി​മാ​റി​പ്പോ​യ അ​മേ​ച്വ​ർ നാ​ട​ക ക​ല​യെ വീ​ണ്ടും അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൊ​ണ്ട് ഭൂ​മി​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മു​ണ്ടാ​കു​ന്ന വി​പ​ത്തും സ്നേ​ഹ​വും കു​ടും​ബ ബ​ന്ധ​വും സൗ​ഹൃ​ദ​വു​മെ​ല്ലാ​മാ​ണ് മി​ക​ച്ച തി​ര​ക്ക​ഥ​യി​ലൂ​ടെ​യും അ​ഭി​ന​യ​ത്തി​ലൂ​ടെ​യും സ​ഹൃ​ദ​യ അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്. മി​ക​ച്ചു നി​ൽ​ക്കു​ന്ന ര​ണ്ട് മ​നോ​ഹ​ര ഗാ​ന​ങ്ങ​ളും നാ​ട​ക​ത്തി​ലു​ണ്ട്.

ആ​ദ്യം സ്വ​ന്തം നാ​ട്ടു​കാ​ർ​ക്ക് മു​മ്പി​ൽ ത​ന്നെ​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ച​മ്ര​വ​ട്ട​ത്തും അ​ര​ങ്ങി​ലെ​ത്തി. നാ​ട​കം ക​ണ്ട പ​ല​രും ഇ​വ​രെ ബു​ക്ക് ചെ​യ്താ​ണ് മ​ട​ങ്ങു​ന്ന​ത്. പ്ര​ശ​സ്ത നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ എം.​എം. പു​റ​ത്തൂ​ർ സം​വി​ധാ​ന​വും ആ​നാ​ട്ട് കു​ഞ്ഞു​മോ​ൻ സ​ഹ​സം​വി​ധാ​ന​വും ചെ​യ്ത നാ​ട​ക​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യും ത​യാ​റാ​ക്കി​യ​തും ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​തും ബി​ജേ​ഷ് പു​തു​പ്പ​ള്ളി​യാ​ണ്. ര​ച​ന ബ​ഷീ​ർ തൃ​പ്ര​ങ്ങോ​ട്. കൃ​ഷ്ണ​ൻ പ​ച്ചാ​ട്ടി​രി, ശ്രീ​നി ആ​ല​ത്തി​യൂ​ർ എ​ന്നി​വ​ർ ച​മ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും തൃ​പ്ര​ങ്ങോ​ട് നി​വാ​സി​യു​മാ​യ രാ​ഹു​ൽ പു​ത്തൂ​ര​ത്തും ഭാ​ര്യ ശാ​ലു രാ​ഹു​ലു​മാ​ണ് നാ​യ​ക​നും നാ​യി​ക​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ ഏ​ക മ​ക​ൾ ശി​വാ​നി രാ​ഹു​ലും നാ​ട​ക​ത്തി​ലു​ണ്ട്.

പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ര​ജി പി​ച്ച​ക​ത്തി​ൽ, സു​ദേ​വ് നാ​യ​ർ വ​ട​ക്കേ​പ്പാ​ട്ട്, പ്ര​സ​ന്ന തൂ​ണേ​രി, സു​ജി​ത് തൃ​പ്ര​ങ്ങോ​ട്, വൈ​ശാ​ഖ് തൃ​പ്ര​ങ്ങോ​ട്, മ​നോ​ജ് ച​ക്കാ​ല​യ്ക്ക​ൽ, ഷൈ​ജു വ​ട്ട​പ്പ​റ​മ്പി​ൽ, ആ​തി​ര ന​ന്ദ​ൻ, അ​ഭി​ന​വ് രാ​ജ് പാ​ണാ​ട്ട്, വൈ​ഗ ബി​ജു, അ​തു​ല്യ ശ്രീ​നി, ആ​ദ​ർ​ശ് ശ്രീ​നി, പി.​വി. മ​ഹേ​ഷ്, ആ​ദി​ത്യ രാ​ജ് പാ​ണാ​ട്ട് എ​ന്നി​വ​രാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്. സു​ദേ​വ് ക​ൽ​പു​ഴ, ഗ​ണേ​ശ് പ​ണി​ക്ക​ർ തൃ​പ്ര​ങ്ങോ​ട്, ആ​തി​ര ന​ന്ദ​ൻ എ​ന്നി​വ​രു​ടേ​താ​ണ് പാ​ട്ടു​ക​ൾ. സു​ജി​ത് നീ​ലാം​ബ​രി, ജി​ജോ മ​നോ​ഹ​ർ എ​ന്നി​വ​ർ സം​ഗീ​തം നി​ർ​വ​ഹി​ച്ചു.

ജി​ജി​ൻ തൃ​പ്ര​ങ്ങോ​ടും രാ​ജേ​ന്ദ്ര​കു​മാ​ർ പാ​ണാ​ട്ടും അ​ണി​യ​റ​യി​ലു​ണ്ട്. തി​രു​മം​ഗ​ല​ത്ത് കു​ട്ട​ൻ മൂ​സ​താ​ണ് സ​മി​തി​യു​ടെ മാ​നേ​ജ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama'Ividam Swargam'
News Summary - The drama 'Ividam Swargam' captivated the viewers
Next Story