സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരത്തിലൂടെ പോകുന്ന മുഴുവൻ സ്വകാര്യ ബസുകളും കയറിയിറങ്ങുന്നതിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലേക്ക്. സെപ്റ്റംബർ 23ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിലെ പൊലീസ് എയിഡ് പോസ്റ്റിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തി. ഇതോടെ നഗരത്തിൽ അനധികൃത സ്റ്റോപ്പുകളിൽ ബസ് നിർത്തുന്നത് ഒഴിവാക്കാനായേക്കും.
കൂടാതെ യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്ന രീതിയിൽ അനധികൃത പാർക്കിങ്ങിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. കോട്ടപ്പടി നഗരസഭ സ്റ്റാൻഡിൽ വൈകീട്ട് അഞ്ചിനുശേഷം ഭൂരിഭാഗം ബസുകളും പ്രവേശിക്കാൻ മടിക്കുകയാണ്.
ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ നേരിട്ടുപോകുകയാണ്. ബസുകൾ കയറാത്തതിനാൽ ഒട്ടേറെ യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. വൈകുന്നേരമായാൽ ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന ബസുകളും ഇപ്പോൾ സ്റ്റാൻഡിൽ വരാത്ത സ്ഥിതിയാണ്.
പരപ്പനങ്ങാടി, തിരൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കു പോകുന്ന ബസുകളൊന്നും സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നില്ല. പരപ്പനങ്ങാടി, തിരൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ സ്റ്റാൻഡിനു മുൻവശത്ത് നിർത്തി ആളുകളെ ഇറക്കുക
യാണ്.
ഇവ തിരികെ മലപ്പുറത്തേക്കു വരുമ്പോൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ നേരെ പൊലീസ് സ്റ്റേഷനു മുൻവശത്തു കൂടെ കുന്നുമ്മലിലേക്കു പോകുകയാണ് പതിവ്. ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന ഹൈകോടതി വിധിയുണ്ട്. പക്ഷേ വിധി നടപ്പാ
യിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

