ആളം ദ്വീപ് പാലത്തിന്റെ നിർമാണം പൂർത്തിയായി
text_fieldsനിർമാണം പൂർത്തിയായ മാറഞ്ചേരി ആളം ദ്വീപ് പാലം
മാറഞ്ചേരി: പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവർക്ക് ഇനി സുഗമമായി യാത്ര ചെയ്യാനാകും. വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ ആളം ദ്വീപ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ഏറെ നാളായി പാതിവഴിയിലായിരുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചാണ് പാലം ഉദ്ഘാടന സജ്ജമാക്കിയത്. പാലത്തിന്റെ നടപ്പാത, കൈവരികൾ, അപ്രോച്ച് റോഡിന്റെ പ്രവൃത്തികൾ എന്നിവയും പൂർത്തിയായി.
2018 ഡിസംബറിലാണ് നിർമാണോദ്ഘാടനം നടന്നതെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. തൂണുകളുടെ പണി കഴിഞ്ഞപ്പോൾ പ്രവൃത്തികൾ നിർത്തിവെച്ചു. ഇത് പ്രതിഷേധത്തിനിടയാക്കി.
നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപില്‍ താമസിക്കുന്ന 120ഓളം കുടുംബങ്ങള്‍ക്ക് വാഹന ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ് പാലം നിർമിക്കുന്നത്. മുമ്പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കം കാരണം തകർന്നതോടെ പകരം പല തവണ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ ഇതെല്ലാം ഒലിച്ചുപോയിരുന്നു.
അഞ്ചരക്കോടി ചെലവിലാണ് പുതിയ പാലം നിര്‍മിച്ചത്. നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയും 84 മീറ്റര്‍ നീളവുമുണ്ട്. ഒഫെബ്രുവരിൽ പാലം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

