കരുതലിന്റെ പുതുചരിതം രചിച്ച് കൊണ്ടോട്ടി മര്‍കസ് സ്കൂളിലെ കുരുന്നുകള്‍
text_fields‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച 5,08,080 രൂപ സ്കൂൾ അധികൃതരില്‍ നിന്ന് ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് ഏറ്റുവാങ്ങുന്നു
കൊണ്ടോട്ടി: സഹജീവി സ്നേഹത്തിന്റെ കരുതലിൽ ഉദാത്തമാതൃകയും പുതുചരിതവും രചിച്ച് കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. നിര്‍ധന രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പ്രീസ്കൂള്‍ മുതലുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒന്നിച്ചപ്പോള്‍ ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് 5,08,080 രൂപ സമാഹരിച്ചു. ചികിത്സസഹായ പദ്ധതിയിലേക്ക് സമാഹരിക്കപ്പെട്ട ഏറ്റവും വലിയ തുകകളിലൊന്നാണിത്.
രോഗവും ഭാരിച്ച ചികിത്സചെലവും തളര്‍ത്തിയ കുടുംബങ്ങള്‍ക്ക് സാമൂഹിക പിന്തുണയോടെ സഹായമൊരുക്കുന്ന ഹെല്‍ത്ത് കെയര്‍ പദ്ധതിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് കുട്ടികൾ അത് നെഞ്ചേറ്റുകയായിരുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ സ്കൂളിലെ കുട്ടികളടക്കം ധനസമാഹരണത്തിന് രംഗത്തിറങ്ങിയപ്പോള്‍ നാടാകെ അതില്‍ കണ്ണി ചേർന്നെന്ന് സ്കൂൾ അധികൃതര്‍ പറഞ്ഞു. തുക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ ‘മാധ്യമം’ ഹെല്‍ത്ത് കെയറിന് കൈമാറി.
സ്കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ യു.എ. ലത്തീഫ്, എ.ഐ.സി ട്രസ്റ്റ് ചെയര്മാന് ശിഹാബ് പൂക്കോട്ടൂര്‍, സ്കൂള്‍ മാനേജര്‍ പി.എം. മീരാനലി എന്നിവരില്‍ നിന്ന് ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് തുക ഏറ്റുവാങ്ങി. കൂടുതല്‍ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഫാത്തിമ ഹസീന്, ശസൈന് ആദം, ഐമ, ലിയ മിഷാല്‍, ജസ ജൗഹര്‍, നാജിഹ് അബ്റാര്‍, മറിയം ഐന്‍, ജാരിഫ അന്‍ജും, റയ മെഹര്‍, നൈഷ അന്‍വര്‍, സമീഹ്, ലിദാന്‍ സിറാജ്, ആര്. ഹാദിയ, ദയാന് മുഹമ്മദ്, റയ്യാന്‍, പി.പി. സജ് വ, ഹംദാന്‍, സ്കൂള്‍ ബെസ്റ്റ് മെന്റേഴ്സ് പി.കെ. സാബിറ, എം.പി. സജ്നത്ത്, ശരണ്യ, പി. ഫാത്തിമ, പി.കെ. അസ്ഹറലി, അബ്ദുല്‍ കരീം, പ്രവിത എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ടി.പി. സീനത്ത്, ‘ഗള്‍ഫ് മാധ്യമം’ ജി.സി.സി ഡയറക്ടര്‍ സലീം അമ്പലന്‍, മീറാന്‍ അലി, ട്രസ്റ്റ് അംഗങ്ങളായ പറമ്പാടന്‍ കുഞ്ഞഹമ്മദ്, അഡ്വ. ഫസലുല്‍ ഹഖ്, എക്സിക്യൂട്ടീവ് ഓഫിസര്‍ ടി. അനീസ്, മോറല്‍ ഡയറക്ടര്‍ അഹ്മദ് ശരീഫ്, മാധ്യമം ഏരിയ കോഓഡിനേറ്റര്‍ സുലൈമാന്‍ നീറാട്, ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

