Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതി അടക്കാതെ സർവിസ്...

നികുതി അടക്കാതെ സർവിസ് നടത്തിയ ബസ് പിടിച്ചെടുത്തു

text_fields
bookmark_border
bus
cancel

തി​രൂ​ർ: മ​ല​പ്പു​റം -പ​ട​പ്പ​റ​മ്പ് റൂ​ട്ടി​ൽ നി​കു​തി അ​ട​ക്കാ​തെ ദീ​ർ​ഘ​കാ​ല​മാ​യി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് അ​സി. മോ​ട്ടോ​ർ വെ​ഹി​ക്​​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു.

നി​കു​തി​യി​ന​ത്തി​ൽ 2,28,908 രൂ​പ ഈ​ടാ​ക്കു​ക​യും ചെ​യ്തു. തി​രൂ​ർ -തെ​യ്യാ​ല, തി​രൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ പെ​ർ​മി​റ്റി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ മോ​ട്ടോ​ർ വെ​ഹി​ക്​​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും സ​ർ​വി​സ് നി​ർ​ത്തി​പ്പി​ക്കു​ക​യും പി​ഴ​യീ​ടാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ല​പ്പു​റം എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ങ്ങി​ലെ തി​രൂ​ർ, പൊ​ന്നാ​നി, നി​ല​മ്പൂ​ർ, ഏ​റ​നാ​ട്, തി​രൂ​ര​ങ്ങാ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്ത​ത്.

മോ​ട്ടോ​ർ ക്യാ​ബു​ക​ളി​ലും കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത എ​ട്ട് വാ​ഹ​ന​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത 12 വാ​ഹ​ന​ങ്ങ​ൾ, നി​കു​തി അ​ട​ക്കാ​ത്ത 21 വാ​ഹ​ന​ങ്ങ​ൾ, പെ​ർ​മി​റ്റി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. പി​ഴ​യാ​യി 1,86,000 രൂ​പ ഈ​ടാ​ക്കി.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്കൂ​ളു​ക​ളി​ൽ​നി​ന്നും കോ​ള​ജു​ക​ളി​ൽ​നി​ന്നും വി​നോ​ദ​യാ​ത്ര​ക്ക് പോ​യ ര​ണ്ട്​ കോ​ൺ​ട്രാ​ക്ട് കാ​ര്യേ​ജ് ബ​സു​ക​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, എ​റ​നാ​ട്, കൊ​ണ്ടോ​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, പൊ​ന്നാ​നി താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്​​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, അ​രു​ൺ, അ​സൈ​നാ​ർ, പ്ര​മോ​ദ് ശ​ങ്ക​ർ, ബി​നോ​യ്‌ കു​മാ​ർ, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്​​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ലീ​ഷ്, മ​നോ​ഹ​ര​ൻ, രാ​ജേ​ഷ്, അ​ജീ​ഷ്, അ​ബ്ദു​ൽ ക​രീം, ഷൂ​ജ മാ​ട്ട​ട, വി​ഷ്ണു വി​ജ​യ്, അ​ബി​ൻ ചാ​ക്കോ, വി​ജീ​ഷ്, പ്രേം​കു​മാ​ർ, മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus servicepaying tax
News Summary - The bus that operated the service without paying tax was seized
Next Story