Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേഞ്ഞിപ്പലം...

തേഞ്ഞിപ്പലം എം.എസി.എഫിലെ കത്തിക്കരിഞ്ഞ പ്ലാസ്റ്റിക് മാലിന്യം പൂർണമായും മാറ്റിയില്ല

text_fields
bookmark_border
burnt plastic waste
cancel
camera_alt

ദേ​വ​തി​യാ​ല്‍ കാ​രി​മ​ഠ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​ത് പൊ​തു​സ്ഥ​ല​ത്തു​നി​ന്ന് എ​ടു​ത്തു​മാ​റ്റാ​ത്ത നി​ല​യി​ല്‍

തേ​ഞ്ഞി​പ്പ​ലം: അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ന്റെ ദേ​വ​തി​യാ​ല്‍ കാ​രി​മ​ഠം വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ മെ​റ്റീ​രി​യ​ല്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റി​ല്‍ (അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം) ക​ത്തി​ക്ക​രി​ഞ്ഞ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൂ​ർ​ണ​മാ​യും എ​ടു​ത്തു​നീ​ക്കി​യി​ല്ല. മ​ഴ പെ​യ്ത​തോ​ടെ ക​ത്തി​ക്ക​രി​ഞ്ഞ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ലൂ​ടെ മ​ഴ​വെ​ള്ളം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യ​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധം.

മാ​ര്‍ച്ച് 24നാ​ണ് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍ഡി​ല്‍പ്പെ​ട്ട കാ​രി​മ​ഠ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ എം.​സി.​എ​ഫി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട​ണ്‍ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് രാ​ത്രി​യും പ​ക​ലു​മാ​യി ക​ത്തി​യ​മ​ര്‍ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്ന​തോ​ടെ പി​റ്റേ ദി​വ​സ​ത്തോ​ടെ അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​ക്കു​ക​യും പ​കു​തി​യി​ല​ധി​കം മാ​ലി​ന്യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്ക് പു​റ​ത്തു​ള്ള മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മാ​ലി​ന്യം നീ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഏ​ല്‍പ്പി​ച്ച ഗ്രീ​ന്‍വോ​യ്‌​സ് സം​ഘ​മാ​ണ് പ​കു​തി​യി​ല​ധി​കം കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ല്‍ ഗ്രീ​ന്‍വോ​യ്‌​സ് മാ​ലി​ന്യം കൊ​ണ്ടു​പോ​യി ത​ള്ളു​ന്ന സ്ഥ​ല​ത്ത് ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ കാ​രി​മ​ഠ​ത്തി​ലെ ബാ​ക്കി മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​ത് മു​ട​ങ്ങി.

വേ​ന​ല്‍ മ​ഴ പെ​യ്ത​തോ​ടെ ഇ​ത് വീ​ണ്ടും ദു​രി​ത​മാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. തെ​രു​വു​നാ​യ്ക്ക​ള്‍ ക​ടി​ച്ച് വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി​ടു​ന്ന​തും മ​ലി​ന​ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് എം.​സി.​എ​ഫ് പ്ര​ശ്‌​നം കീ​റാ​മു​ട്ടി​യാ​യി​രി​ക്കു​ന്ന​ത്. എം.​സി.​എ​ഫ് മാ​ലി​ന്യം സം​ഭ​രി​ക്കാ​ന്‍ ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വാ​ര്‍ഡ് ത​ല​ത്തി​ലാ​ണ് ഹ​രി​ത ക​ർ​മ​സേ​ന വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സൂ​ക്ഷി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ഇ​ത് പെ​രു​വ​ഴി​യി​ലു​മാ​ണ്. എം.​സി.​എ​ഫി​ലെ തീ​പി​ടു​ത്ത​ത്തെ തു​ട​ര്‍ന്ന് ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍, തി​രൂ​ര​ങ്ങാ​ടി ത​ഹ​സി​ല്‍ദാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burnt plastic wastein Thenipalam MACF
News Summary - The burnt plastic waste in Thenipalam MACF was not completely removed
Next Story