Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താ​ഴേ​ക്കോ​ട് 135 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക്‌ വീ​ട്; ഒ​ന്നാം ഗ​ഡു സ്പീ​ക്ക​ർ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ചെ​ല​വ് 5.41 കോ​ടി, പ​ദ്ധ​തി 2.97 കോ​ടി ക​ട​മെ​ടു​ത്ത്
Home to Scheduled Castes
cancel
camera_alt

താഴേക്കോട് പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി തുക വിതരണം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

താ​ഴേ​ക്കോ​ട്: വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ 135 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് ന​ൽ​കു​ന്ന പ​ദ്ധ​തി സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 5.41 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ. 2021-22 വ​ർ​ഷ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ക​യാ​ണ്. 54.8 ല​ക്ഷം പ​ദ്ധ​തി വി​ഹി​ത​മാ​ണ്. 2.97 കോ​ടി രൂ​പ സ​ർ​ക്കാ​ർ വാ​യ്പ​യാ​യി ന​ൽ​കി​യ​താ​ണ്. അ​ടു​ത്ത ഒ​മ്പ​തു​വ​ർ​ഷം കൊ​ണ്ട് ഇ​ത് അ​ട​ച്ചു​തീ​ർ​ക്ക​ണം.

ഒാ​രോ വ​ർ​ഷ​വും പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കു​ന്ന പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് ഈ ​തു​ക കു​റ​ച്ചാ​ണ് ന​ൽ​കു​ക. 135 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കു​ന്ന​ത് അ​ഭി​മാ​ന പ​ദ്ധ​തി​യാ​ണെ​ന്നും വ​ലി​യ നേ​ട്ട​മാ​ണെ​ന്നും സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും നി​രാ​ക്ഷേ​പ പ​ത്രം പ​ഞ്ചാ​യ​ത്ത് നേ​ര​ത്തേ ന​ൽ​കി.

ആ​ദ്യ​ഗ​ഡു​വാ​യി 40,000 രൂ​പ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​മാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് പു​റ​മെ ലൈ​ഫ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 904 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് 87 കു​ടും​ബ​ങ്ങ​ൾ​ക്കും ഈ ​വ​ർ​ഷം പ​ഞ്ചാ​യ​ത്ത് വീ​ടു​ന​ൽ​കു​ന്നു​ണ്ട്. ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ൾ 20,000 രൂ​പ വീ​ത​വും ന​ൽ​കു​ന്നു​ണ്ട്. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഇ.​ഒ ഗി​രീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എ.​കെ. മു​സ്ത​ഫ, ടി.​ടി. മു​ഹ​മ്മ​ദ​ലി, ജോ​സ് പ​ണ്ടാ​ര​പ്പ​ള്ളി, അ​ബ്​​ദു​ൽ റ​ഷീ​ദ്, ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പി. സോ​ഫി​യ, വൈ​സ് പ്ര​സി​ഡ​ൻ​റ് മൊ​യ്തു പു​ലാ​ക്ക​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ. അ​ബ്​​ദു​ൽ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബ്ലോക്ക് വിഹിതം 12.5 ലക്ഷം കൈമാറി

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിൽ എട്ടു ഗ്രാമ പഞ്ചായത്തുകളിലേക്ക് നൽകുന്ന ബ്ലോക്ക് വിഹിതം ഒന്നാം ഗഡു കൈമാറി. 12.5 ലക്ഷം രൂപയുടെ ചെക്ക് ആണ് താഴേക്കോട് നടന്ന ലൈഫ് ഭവന പദ്ധതി ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.പി. സോഫിയക്ക് ബ്ലോക്ക് പ്രസിഡൻറ്​ എ.കെ. മുസ്തഫ കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ഈ ഇനത്തിൽ എട്ടു പഞ്ചായത്തുകൾക്ക് ഒന്നാംഗഡുവായി ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമെ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഈ മാസം 28നു ഡോ. അബ്​ദുസ്സമദ് സമദാനി എം.പി പ്രഖ്യാപിക്കും. പണി പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും സ്വന്തമായി ഭൂമിയില്ലാത്ത വിഭാഗങ്ങളിൽനിന്ന്​ തെരഞ്ഞെടുത്തവർക്കുള്ള ഭൂമി കൈമാറലും 28ന്​ നടക്കും. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ. വനജ, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ. അയമു, അബ്​ദുൽ അസീസ്, നജ്മ തബ്ഷീറ, അംഗങ്ങളായ വിൻസി അനിൽ, വാസുദേവൻ, പ്രബിന ഹബീബ്, ഗിരിജ, സൽമ, ഗിരിജ ടീച്ചർ, ഉസ്മാൻ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home to Scheduled Castes
Next Story