Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സ്മ​ര​ണ​യി​ലും...

'സ്മ​ര​ണ​യി​ലും സാ​ന്ത്വ​ന​മാ​യി ത​ങ്ങ​ൾ'; അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്മ​ര​ണ​യി​ലും സാ​ന്ത്വ​ന​മാ​യി ത​ങ്ങ​ൾ; അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും സ്വാ​മി ഗു​രു​ര​ത്നം ജ്ഞാനതപസ്വിയും അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ന്നു

Listen to this Article

എ​ട​പ്പാ​ൾ: ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ 'സ്മ​ര​ണ​യി​ലും സാ​ന്ത്വ​ന​മാ​യി ത​ങ്ങ​ൾ' പ്ര​മേ​യ​ത്തി​ൽ ത​വ​നൂ​ർ വ​യോ​ജ​ന മ​ന്ദി​ര​ത്തി​ൽ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ന്ദി​ര​ത്തി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും അ​ന്ന​ദാ​ന​വും പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും സ്വാ​മി ഗു​രു​ര​ത്ന​ം ജ്ഞാനതപസ്വിയും അ​ന്ത​വാ​സി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം വി​ള​മ്പി​യും ക​ഴി​ച്ചും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി​ഗി​രി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി മു​ഖ്യാ​ഥി​തി​യാ​യി.

ത​വ​നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ എം.​പി. ജം​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ എം. ​അ​ബ്ദു​ല്ല​ക്കു​ട്ടി, ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ്‌​കോ​യ, ആ​ർ.​കെ. ഹ​മീ​ദ്, പി. ​കു​ഞ്ഞി​പ്പ ഹാ​ജി, വി.​കെ.​എം. ഷാ​ഫി, ഐ.​പി. ജ​ലീ​ൽ, അ​ക്ബ​ർ കു​ഞ്ഞു, വി.​പി. റ​ഷീ​ദ്, വി.​കെ.​എ. മ​ജീ​ദ്, സ്വാ​ലി​ഹ് ത​ങ്ങ​ൾ, സി.​പി. ഷാ​നി​ബ്, പി.​പി. ഫൈ​സ​ൽ, സി​ദ്ദീ​ഖ് മ​റ​വ​ഞ്ചേ​രി, ഷു​ഹൈ​ബ് ഹു​ദ​വി, അ​യ്യൂ​ബ് ആ​ലു​ക്ക​ൽ, സാ​ഹി​ർ മാ​ണൂ​ർ, സു​ലൈ​മാ​ൻ മൂ​തൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്തി​ൽ സി​റാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali Shihab thangalThavanur old age home
News Summary - Thavanur old age home Panakkad Hyderali Shihab thangal
Next Story