ജാതീയ അധിക്ഷേപമെന്ന്; എം.ഇ.എസ് പ്രിൻസിപ്പലിനെതിരെ വീണ്ടും പ്രതിഷേധം
text_fieldsവിദ്യാർഥികൾ പ്രതിഷേധിച്ച് പൊലീസ് ജീപ്പ് വളഞ്ഞപ്പോൾ
കുറ്റിപ്പുറം: എം.ഇ.എസ് എൻജിനീയറിങ് കോളജിലെ പ്രിൻസിപ്പൽ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്നും, പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസെത്തി വിദ്യാർഥികളെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി.
ജീപ്പ് വളഞ്ഞ് പ്രതിഷേധിച്ചതോടെ പ്രശ്നം രൂക്ഷമായി. വിദ്യാർഥികൾ പിൻമാറാതെ വന്നതോടെ പൊലീസ് പ്രിൻസിപ്പലിനെ കോളജിലേക്ക് വിളിച്ചുവരുത്തി വിദ്യാർഥികളുമായി ചർച്ചക്ക് ശ്രമിച്ചു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

