താനൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപ്രതി നാസിഫ്
താനൂർ: എസ്.ഐ. കെ.ജെ. ജനീഷ് അടക്കമുള്ള പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ താനൂരിൽ ഒരാളെ അറസ് റ്റ് ചെയ്തു. ത്വാഹ ബീച്ച് സ്വദേശി കാളാട്ടുവീട്ടിൽ നാസിഫാണ് (20) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒട്ടുംപുറത്ത് നിന്നു വാഴക്കത്തെരു ഭാഗത്തേക്ക് പരിശോധന നടത്തുമ്പോൾ നിരോധനാജ്ഞ ലംഘിച്ച് ഒരു സംഘം തമ്പടിച്ചത് കണ്ട് ഇവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
എന്നാൽ, നിർദേശം പാലിക്കാതെ സംഘർഷമുണ്ടാവുകയും ഇവർ പൊലീസിനുനേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറിൽ എസ്.ഐ കെ.ജെ. ജനേഷിെൻറ മൂക്കിന് പരിക്കേറ്റു.
തുടർന്ന് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണെന്നും അവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും താനൂർ സി.ഐ. ജീവൻ ജോർജ് പറഞ്ഞു.

