കോവിഡ് ജാഗ്രതക്ക് ചിത്ര സന്ദേശവുമായി അധ്യാപകൻ
text_fieldsതാനൂർ: കോവിഡ് ജാഗ്രതക്ക് ചിത്ര സന്ദേശവുമായി അധ്യാപകൻ. കോവിഡ് ജാഗ്രത ബോധവത്കരണവുമായി ബന്ധപ്പെട്ട് വ്യക്തി ജാഗ്രത, കുടുംബ ജാഗ്രത, സമൂഹ ജാഗ്രത എന്നീ സന്ദേശങ്ങളമോയി താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി ഒരുക്കിയ ചിത്ര സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇംഗ്ലീഷിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ജാഗ്രത നിർദേശം കാർട്ടൂൺ ചിത്ര രീതിയിലാണ്. വിദ്യാർഥികൾക്കായി തുടങ്ങിയത് ആരോഗ്യ വകുപ്പും ഏറ്റെടുത്തു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന ആരോഗ്യ വകുപ്പിനായി പ്രകാശനം ചെയ്തു. ജില്ല ആരോഗ്യ വകുപ്പും ബോധവത്കരണത്തിനായി ചിത്ര സന്ദേശ കാർട്ടൂൺ ഉപയോഗിക്കുന്നുണ്ട്.
കാട്ടിലങ്ങാടി സ്വദേശിയായ സുരേഷ് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ, ശ്രേഷ്ഠാചാര്യ അവാർഡുകൾ നേടിയിട്ടുണ്ട്. ജാഗ്രത സന്ദേശ ചിത്ര കാർട്ടൂൺ http://online.anyflip.com/hojc/ewbw/mobile/index.htmlഎന്ന ലിങ്കിൽ ലഭ്യമാണ്.

