Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാനൂരിലെ ജലവിതരണ...

താനൂരിലെ ജലവിതരണ പദ്ധതി: 71.5 കോടിയുടെ അനുമതി

text_fields
bookmark_border
താനൂരിലെ ജലവിതരണ പദ്ധതി: 71.5 കോടിയുടെ അനുമതി
cancel

താ​നൂ​ർ: താ​നൂ​ർ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ മാ​ത്ര​മാ​യി 71.5 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യാ​യ​താ​യി മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ താ​നൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 കോ​ടി രൂ​പ ചെ​ല​വി​ൽ ടാ​ങ്കും കി​ണ​റും ട്രീ​റ്റ്മെൻറ്​ പ്ലാ​ൻ​റും ത​യാ​റാ​യി. ചെ​റി​യ​മു​ണ്ടം, പൊ​ന്മു​ണ്ടം, നി​റ​മ​രു​തൂ​ർ, താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത്. വി​ത​ര​ണ ടാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ട്. പൈ​പ്പി​ട​ൽ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൂ​ര​പ്പു​ഴ ​െറ​ഗു​ലേ​റ്റ​ർ പ​ദ്ധ​തി​ക്കാ​യി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 12 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു. നേ​ര​ത്തേ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ഴ​യി​ൽ പാ​റ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് മ​റ്റൊ​രു സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന​ും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ട്ടും​പു​റം സി​ദ്ദീ​ഖ് പ​ള്ളി​ക്ക് സ​മീ​പം പൂ​ര​പ്പു​ഴ​യു​ടെ ക​ര സം​ര​ക്ഷ​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഇ​വി​ട​ത്തെ 14 വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​​െൻറ ഫ​ണ്ട് പാ​സാ​കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് പ​ദ്ധ​തി​ക്കാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supply
News Summary - Tanur Water Supply Project: 71.5 crore sanctioned
Next Story